ഇല്ലാ ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ | Illa Duniyavil Khair Cheyyum Pooman | Song Lyrics | Rafi Hazrath Kunnamkulam

 


ഇല്ലാ ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ | Illa Duniyavil Khair Cheyyum Pooman | Song Lyrics | Rafi Hazrath Kunnamkulam 


 ഇല്ലാ ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ...
ഇല്ലാ കണ്ണുനീർ തുടക്കുന്നൊരിൻസാൻ...
ഇല്ലാ യത്തീമിനെ തുണക്കുന്ന മുസൽമാൻ...
അള്ളാഹുവേ ഇത് വല്ലാത്തൊരു സമാൻ...


ഉണ്ടോ ശരിക്കുള്ള നിസ്കാരമിവിടെ...
ഉണ്ടോ റമളാനിൽ നോമ്പുകളിവിടെ...
ഉണ്ടോ സ്വദഖയും സകാത്തും ഇവിടെ...
അള്ളാഹുവേ ഇത് വല്ലാത്തൊരു സമാൻ...


ഉണ്ടോ ശരിക്കുള്ള ഈമാൻ ഉറപ്പ്...
ഉണ്ടോ ഹറാമിനോട് ഇത്തിരി വെറുപ്പ്...
ഉണ്ടോ ഹലാലിനോടൽപ്പം അടുപ്പ്...
അള്ളാഹുവേ ഇത് വല്ലാത്തൊരു സമാൻ...


ആരാണ് ഹജ്ജിന്ന് പോകുന്നതിവിടെ...
നേരായ പണമാണ് പോക്കുന്നതവിടെ...(2)
പേരിനൊരു ഹാജിയായ് തീരുവാനല്ലേ...(2)
അള്ളാഹുവേ ഇത് വല്ലാത്തൊരു സമാൻ...


Song : Illa Duniyavil Khair Cheyyum Pooman
Lyrics : PM Kasim