മദീനാ മുനവ്വറയിൽ | Madeena Munavvarayil | Song Lyrics | Rahoof Azhari Akode
Song : Madeena Munavvarayil
Lyrics : Saidalavi Pilakkachali
*🌹മദീന മുനവ്വറയിൽ തിളങ്ങും ത്വാഹാ റസൂലുള്ളാ* 🌹🌹
മദീന മുനവ്വറയിൽ തിളങ്ങും ത്വാഹാ റസൂലുള്ളാ .....
വഫാത്തിൻ സമയത്തും ഉമ്മത്തിനെയോർത്ത് വിതുമ്പിയെൻ ത്വാഹാ റസൂലുള്ളാ .....(2)
മനസ്സവിടെയെത്തും നിദ്രചായും നേരം കണ്ണുകളിൽ തിരുമുഖം ഒന്ന് കാണാൻ .........(2)
സുബ്ഹിൻ നേരമപ്പോൾ അദാബോടെ എന്നും ഞാൻ അലിവോടെ തങ്ങൾക്കായ് സ്വലാത്ത് ചൊല്ലും ത്വാഹാ ........
മുത്ത് റസൂലുള്ളാ സത്യ ഹബീബുള്ളാ ......
അസ്സലാമുഅലൈക്ക യാ ശഫിയ്യള്ളാ .............
(മദീന മുനവ്വറയിൽ )
മഹ്ശറ നാളിലന്ന് വിധിപറയും നേരം പാപികൾ നമ്മൾ ഷഫാഹത്ത് തേടുമ്പോൾ ......(2)
അന്നേരം തിരുനബി സുജൂദിലായ് വീഴും .....
പാപികൾ നമ്മൾക്കായ് പരനോട് തേടും ......
മുത്ത് റസൂലുള്ളാ സത്യ ഹബീബുള്ളാ അസ്സലാമുഅലൈക്ക യാ ശഫിയ്യള്ളാ ........
(മദീന മുനവ്വറയിൽ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment