ഇൻസാൻ | കള്ളം പറയല്ലേ കണ്ണാടി നോക്കി | Insan | Kallam Parayalle Kannadi Nokki | Song Lyrics | Firdhous Kaliyaroad | Noufal Paleri

 


 ഇൻസാൻ | കള്ളം പറയല്ലേ കണ്ണാടി നോക്കി | Insan | Kallam Parayalle Kannadi Nokki | Song Lyrics | Firdhous Kaliyaroad | Noufal Paleri


കള്ളം പറയല്ലേ കണ്ണാടി നോക്കി
കണ്ണേ പറയല്ലേ തല തിരിച്ചാക്കി 
ഖൽബിൽ പുതഞ്ഞൊരാ ഇരുട്ടൊന്ന്- നീക്കി
കാണൂ ഇലാഹല്ലോ ഇവിടമിൽ ബാക്കി.

കയ്യും ചുരുട്ടി നീ കിടന്നൊരു കാലം
കാണാനൊരു മാംസ കഷണമാ കോലം
കാലി വയറുമായ് കഴിഞ്ഞില്ലേ കൊല്ലം
കായും കനിയൊന്നും കഴിക്കാതെ തെല്ലും
കുഴലൊന്നിറക്കി നുന്നുദരമിൽ തീറ്റി
കുദ്റത്തുടയവൻ ഉറങ്ങാതെ പോറ്റി.

കള്ളം പറയല്ലേ...

കേട്ടാൽ അറപ്പാണെന്നറിയില്ലെ കാട്ടം
കണ്ടാൽ ഉടനെയങ്ങകത്താക്കാൻ- നോട്ടം
കാലിട്ടടിച്ചു നീ കരഞ്ഞൊരു നേരം 
കാലി കണക്കെ നീ ഇഴഞ്ഞൊരും കാലം
കാലിന്നുറച്ചപ്പോൾ മറന്നല്ലോ പോക്ക്
കാക്കുന്നഹദിനെ മറക്കാതെ ഓർക്ക്..

കള്ളം പറയല്ലേ...


Album : Insan
Song : Kallam Parayalle Kannadi Nokki
Lyrics : Noufal Paleri
Singer : Firdhous Kaliyaroad
Marketing : Mizmar Records


ഇൻസാൻ lyrics
കള്ളം പറയല്ലേ കണ്ണാടി നോക്കി Lyrics
Insan Lyrics