ദൂരെ ദിക്ക് മദീനത്ത് | Dhoore Dhikku Madeenath | Song Lyrics | Shukoor Irfani Chembirika

 


 ദൂരെ ദിക്ക് മദീനത്ത് | Dhoore Dhikku Madeenath | Song Lyrics | Shukoor Irfani Chembirika


dhoore dhikku madeenath


ദൂരെ ദിക്ക് മദീനത്ത്
താരകം പ്രഭ വീശീ .
ചാരെയെത്താൻ കൊതിയോർത്ത്.
കോർത്തിടുന്നു നശീദീ .
  ആ പുണ്യ മദീനയിലെത്തുകയെന്നവിടേ
  ആ ധന്യ മണൽ തരിയിൽ അലിയാൻ
  കൊതിയേ.
        നിറശോഭ തരും മലര്
        നറു വെൺനിലാവിൻ കുളിര്
        പിറകൊണ്ടവരിൽ ഖൈറ്
        ഉറങ്ങുന്ന മണൽ തളിര് ...
        ആ ത്വൈബ മണൽ ഭൂവിൽ
ആ പുണ്യ മദീനയിലെത്തുകയെന്ന വിടേ....
ആ ധന്യ മണൽ തരിയിൽ അലിയാൻ കൊതിയേ.....
  يا بلد الهدى ما ناديتني
لم انسك لن انس المدني
حاملة الزين کوني ابدا وطني

കാത്തുകാത്തൻ ഖൽബിലsങ്ങാ
 ദാഹമൊന്നുയരും
കോർത്തു പാടിയ പാടിലതെല്ലാം ആശകൾ പറയും
السلام عليكم يا نبي
السلام عليكم يا حبيب..
ഇടറാ സ്വരമിൽ വിടരും മനമിൽ മദീനയിൽ പറയേണം
ഇശലേറെയുമാ സവിധം ചൊരിയാൻ മദീനയിൽ അണയേണം
----- ---------
പാട്ട് പാടി തിരു സവിധത്തിൽ ചെന്നു മർ ഖാളി ....
കേട്ടു കൈകൾ നീട്ടി ഹബീബും സ്വാഗതം മൂളി......
السلام عليكم يا نبي
السلام عليكم يا حبيب..

വിടരും മനമിൽ ഹരിതം നിറവിൽ മദീന തന്നഴകായി .
നിറയും മിഴിയിൽ മറയാതകമിൽ ആ 
ഖുബ്ബതുൽ ഖള് റാഇ
---------------

ഖൽബു നൊന്തു പറഞ്ഞിടുമെന്റെ മുത്ത് നബിയോരേ
കണ്ണു നിറയേ കാണുവാനെന്നെ ചേർത്തിടൂ നൂറേ
السلام عليم يا نبي
السلام عليكم يا حبيب
കദനങ്ങളതൊക്കെ പറഞ്ഞിടണം
കരഞ്ഞു കൺനിറയേണം
കനിവിന്റെ കടൽക്കരയ യേണം
ഹബീബിനെ കാണേണം.......


Song : Dhoore Dhikku Madeenath
Lyrics & Singer : Shukoor Irfani Chembirika