ഹാദി റസൂൽ | ഇലാഹിന്റെ നൂറാണ് | Hadi Rasool | Ilahinte Nooran | Madh Song Lyrics | Haseeb Mambra | Shihab Parammal | Kasim Amini

 


ഹാദി റസൂൽ | ഇലാഹിന്റെ നൂറാണ് | Hadi Rasool | Ilahinte Nooran | Haseeb Mambra | Shihab Parammal | Kasim Amini


 ഇലാഹിന്റെ നൂറാണ്

ഇതിഹാസ മലരാണ്..
ഹിദായത്തിനൊളിവാണ്
ഹാദി റസൂലാണ്...

ആദി ജ്യോതി അനുപമ വാദി അഴകാണെന്റെ നബീ...
അതിരുകളില്ലാ നയമിത് നേരിൻ വാഹകരെന്റെ ഹബീ... 2
അജബുകൾ ഒഴുകിയ സാഗരമേ
ആ തിരു സന്നിതിയേ..
അതിൽ മിക മാതൃക നായകമേ
അരുളിയ ജീവിതമേ..
ഒരു തരി ശക്ക് - ല്ലാത്തരു ദീനിനെ നൽകിയ നായകരേ... ആ ആ ആ
സത്യ സ്വരൂപ റസൂല്
സൽ വഴിയിൽ നറു നൂറ്
സൽ ഗുണരാണെൻ ജീവ്
സാന്ത്വനമേ നബിയോര്..

അരുണയിൽ അബിയള് ചേർന്നുടല്
സംഗമമാ തിരു നബി അഴക്
അതുപോൽ അരുമയിൽ ഉണ്മ വിളമ്പിയ അഹദിൻ ദൂദര്...
 അജ്ഞത മുറ്റിയൊരജ്ഞനരിൽ
അറിവേകി ആറ്റല്...
അനാഥരിൽ ആശ്രയമായ് അഗതികളിൽ രക്ഷണമായവര്..
അരിശത്തിൽ എത്തും കുഫ്റിനെ പുഞ്ചിരിയാൽ എതിരേറ്റവര്..
സുഖിത സുഗന്ധം പൂത്തൊരു തീരം
സ്വര മധു ഹാരം ചൂടിയ താരം
 സബബിത് സകലം
സവിതമോ സുവനം
സഹകരിൽ അഭയവരം...ആ ആ ആ
സത്യ സ്വരൂപ റസൂല്
സൽ വഴിയിൽ നറു നൂറ്
സൽ ഗുണരാണെൻ ജീവ്
സാന്ത്വനമേ നബിയോര്..

കലിമ ശഹാദത്തിൻ പൊരുള്
കരതലമേറ്റവരിൽ ഖൈറ്
കരയും ഖൽബിൽ ശമനമൊരുക്കും
മുത്തിൽ സ്വലാത്ത്..
കനിവാൽ എന്നും ചൊല്ലിടുകിൽ ചൊരിയുന്നു ശിഫാഅ്‌...
ശുപാർശകരായ് പരകോടികളിൽ പരലോകത്തിൽ പുലരും
ശിരസ്സന്ന്  ഉമ്മത്തിന്നായ് റബ്ബിൻ മുന്നിൽ താഴ്ന്നിടും..
പുകളുകളോത്... പതിരുകൾ നീക്ക്
പൊലിമ റസൂലിൽ ഹുബ്ബകമേറ്റ്..
ഇരു ജക ഗുരു മൊഴി 
പുണരുക അതു വഴി
പ്രതിഫലമുണ്ട് നിജം.. ആ ആ ആ
സ്നേഹ സുമോഹന തീരം
ശ്രേഷ്‌ഠ സുധാര വിധാനം
ശാന്തി പതഞ്ഞ തടാകം
സംശയമില്ല നിദാനം...