അബാബീൽ | സുര സുര സുര സാരം | Ababeel | Sura Sura Sura Saram | Madh Mashup Song Lyrics | Fasalu Rahman | Shameer Ali | Dilshad | Zukain

 


 അബാബീൽ | സുര സുര സുര സാരം | Ababeel | Sura Sura Sura Saram | Madh Mashup Song Lyrics | Fasalu Rahman | Shameer Ali | Dilshad | Zukain


സുര സുര സുര സാരം നബി 
താരം മലർഹാരം 
റജബിലജബിലാദ്യം നമാസേകി 
പരൻ ദാനം 
 പുകളെഴുതിയ വരികളിൽ താജാ 
പുകളോതിയ മൊഴികളിൽ റോജ (2)
പുകൾ സ്ഥാനമേ ബിലാദേ 
മദീനാ...മദീന (2)
                    (.....)
----------------------------------
മുമ്പരാം റസൂലിൻ വദനം 
മൊഞ്ചിലായ് തിളങ്ങി വിളങ്ങി 
മാരിവില്ലിൻ ചന്ദം തോൽക്കും 
മാജിദായ് നബി ലങ്കി വിളങ്ങി (2)

പടച്ച റബ്ബവൻ നിനച്ച മുത്തത്  
പതിച്ചു ഖൽബതിലയായ്
പടപ്പുകൾക്കവരുരത്ത് ദീനത് 
മികച്ചു ആലമിലായ് (2)
----------------------------------
ലങ്കും മന്ദാരം മലരിമ്പം നബി ത്വാഹ റസൂലേ (2)

മദീനത്തെ മലർവാടി 
പുളകം കൊണ്ടതാ പാടി 
മദ്ഹുകളുരത്തന്ന് കുയിലുകൾ 
രാഗം പാടി (2)

ഏറ്റം വരവേറ്റം മദദൂറ്റം അഹദേകി സലാമ (2)
---------------------------------
കുഫ്‌റിന്റെ പട വെട്ടി
കിബ്‌റിന്റെ നിലം തെറ്റി 
വന്നൂ നബി ത്വാഹാ 
ജഹ്‌ലിന്റെ പടക്കൂട്ടം 
പതറിക്കൊണ്ടതാ ഓട്ടം 
കണ്ടൂ അവർ വെണ്മ (2)

നൂറാണ് മുജ്തബാ നബി 
റൂഹാണ് അഖിലവും (2)
---------------------------------
താപം പെരുത്തോരാ ജഹന്നം കണ്ടോ 
ദാഹിച്ചലയുന്ന കൂട്ടരേ കണ്ടോ (2)

കാണാം അവർക്കുള്ളിൽ പഴുതാരകൾ 
കാണൂ അവരാണ് നരകവാസികൾ (2)
---------------------------------
മഹ്ശറ നാളിലന്ന് 
ഒരുചാണ് മീതെ നിന്ന് 
ഉദിക്കുന്ന സൂര്യൻ ചൊന്ന് 
നീയൊരു മുനാഫിഖെന്ന് 

ഖൽബിന്നുള്ളം പിടഞ്ഞ് 
വിളിക്കുന്നു യാ റസൂലേ 
കൺമുന്നിൽ വന്ന് നിന്ന് 
മദദേകുമോ ഹബീബെ (2)
---------------------------------
അബ്റഹത്തിന്റെ പടവന്ന് കഅ്ബം 
തകർക്കുവാൻ അണിയായി 
അപ്പോൾ അബാബീലിൻ പടകൾ 
വട്ടമിട്ട് പറന്ന് 
നജ്ഹത് വെളിവായി (2)
---------------------------------
തിരുനബി അഴകാലേ 
തിരു മദ്ഹൊഴ്ക്ണ സുദിനമത് 
ഖാതിമുന്നബിയോരിൽ 
ഖദീജത്തുൽ കുബ്റ
വന്നണഞ്ഞു നേരിൽ (2)

ആനന്ദം അഖിലവും 
ആമോദം അബ്‌ദിലും (أَ)
ആവേശം നിറഞ്ഞൊരു 
സരസ ദിനം...
----------------------------------
മദീന മണ്ണിൽ വാഴും 
മദീന മണ്ണിൽ വാഴും
മദീന മണ്ണിൽ വാഴും 
യാ നൂർ സമാനേ
സലാമുനാ സദാ ഹഖ്
നൂറ് സമാനേ 
                  

Album : Ababeel
Song : Sura Sura Sura Saram
Lyrics : Fasalu Rahman Chendayad
Singers : Fasalu Rahman Chendayad
                 Shameer Ali Moonniyur
                 Dilshad Vengara
                 Muhammed Zukain



Ababeel lyrics
Sura Sura Sura Saram lyrics
അബാബീൽ lyrics