സുബ്ഹാൻ | സന്ധ്യ മയങ്ങും | ഭക്തി ഗാനം | Subhan | Sandya Mayangum | Devotional Song Lyrics | Shamsudheen | Firdhous Kaliyaroad
സന്ധ്യ മയങ്ങും ചെമ്മാനം ചായം പൂശിയ സുബ്ഹാനെ..
സകലമനം സ്തുതിയോതുന്നൊരു റഹ്മാനെ..
സൃഷ്ടിയുറങ്ങും നേടുവീർപ്പിൽ കരുണ നിറച്ചൊരു
മന്നാനെ..
സായൂജ്യം സമമായൂട്ടിയ ഹന്നാനെ..
യാ അല്ലാഹ്...... ആ ആ ആ... (2)
അമ്പിളിവാനവുമഞ്ചിത ഭൂമിയുമേകിയയവൻ - നീയല്ലാഹ്
അർത്ഥമറിഞ്ഞൊഴുകുന്ന പുഴക്കൊരു അറ്റമൊരുക്കിയ - അല്ലാഹ് (2)
പാപക്കടലലയിൽ മുങ്ങി
പ്രാണക്കൊതിയതിരു വിഴുങ്ങി (2)
നീറുന്നീയടിമക്കൊരു തണലേകൂ... വാരിധി..
യാ അല്ലാഹ്...... ആ ആ ആ... (2)
നാവിൽ രുചിയും കാതിൽ സ്വരവും നൽകിയവൻ നീയല്ലാഹ്
നാളുകളായി കൊഴിയുന്നൊരാനാമിൻ നിശ്വാസം നീ യല്ലാഹ്
പാരാവാരങ്ങൾ വാഴ്ത്തി
പാടും നിൻ തീരാ കീർത്തി...(2)
തീരില്ലൊരു കാലം ശുക്രിൻ നീളും പല്ലവി...(2)
യാ അല്ലാഹ് ആ ആ ആ ആ ആ ആ
Album : Subhan
Song : Sandya Mayangum
Lyrics & Music : Firdhous Kaliyaroad
Singer : Shamsudheen Kappu
Post a Comment