പങ്കജ പുകൾ | Pankaja Pukal | Song Lyrics | Fadhil Moodal

 


 പങ്കജ പുകൾ | Pankaja Pukal | Song Lyrics | Fadhil Moodal | Mubashir Alanallur 


പങ്കജ പുകൾ
പതിവായ് പതപങ്കജം പതിഞ്ഞ പതി അണയാനിതാ കൊതീ...(2)
കൊതി മുന്തും മദീനത്തെ ശജർ ഹാജർ അരുൾ സലാം സലാം നബിയേ... 
ഹുബ്ബ്‌ ഹുബ്ബ്‌ ഏറെ മഹ്ബൂബെ... 
ഖുബ്ബ ഖുബ്ബ ചാരെ അണയാനെ...
വിളിച്ചീടണേ  നബിയെ....(2)


ഗഗനങ്ങളേഴും താണ്ടിയ ഗുരു മലരേ...
ഗണിതങ്ങളില്ലാത്ത ഗുണമണിയെ...(2)
ഗുണഗണമതിരില്ലാത്തൊരു മാരുതനാണെന്റെ സയ്യിദര്...
ജന്നത്തിൻ തോപ്പിലെ  ഗായകനാവണം...
എനിക്ക് ജന്നത്തിൻ തോപ്പിലെ  ഗായകനാവണം...
മനതലം മദ്ഹലയൊഴുകി  കുളിർത്തൊരു സാദര സാഗരമേ...


മദ്ഹെന്റെ ശഫാഅത്തിന് സബാബയ്ക്കണേ.. 
മദദിന്റെ കൗസർ പാനം പുണർന്നിടാനേ...(2)
ഗുണഗണമതിരില്ലാത്തൊരു മാരുതനാണെന്റെ സയ്യിദര്...
ജന്നത്തിൻ തോപ്പിലെ  ഗായകനാവണം...
എനിക്ക് ജന്നത്തിൻ തോപ്പിലെ  ഗായകനാവണം...
മനതലം മദ്ഹലയൊഴുകി  കുളിർത്തൊരു സാദര സാഗരമേ...


Song : Pankaja Pukal
Lyrics & Music : Mubashir Alanallur
Singer : Abdulla Fadhil Moodal
Marketing : Jowhar Media



Pankaja Pukal lyrics
പങ്കജ പുകൾ lyrics