വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ | Vyasanamal Vilichidum Njan Ya Nabi | Song Lyrics | Nabeel Barkati | Ashraf Palappetty

 


വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ | Vyasanamal Vilichidum Njan Ya Nabi | Song Lyrics | Nabeel Barkati | Ashraf Palappetty

 വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ...
വ്യഥകളെല്ലാം തീർക്കു യാ ഖൈറന്നബീ...
വികലമായി ജീവിതം യാ സയ്യിദീ...

വഴി പിഴച്ചോനാണിവൻ ഖുദ്ബീയദീ...(2)


തിന്മയിൽ മുങ്ങി കുളിച്ചോനാണു ഞാൻ...
നന്മ തൻ സങ്കേതമേ കേഴുന്നു ഞാൻ...
മൺ മറയും മുമ്പ് റൗള കാണുവാൻ...
കൺകുളിർക്കാൻ മോഹമുള്ളോനാണ് ഞാൻ...(2)


മഹ്ശറയിൽ അന്ന് ഞാൻ വലഞ്ഞിടും...
പേടിയാൽ ശഫാഅത്തിന്നായ് ഞാൻ വരും
പാപിയേ തടഞ്ഞിടല്ലേ രക്ഷകാ
തടയുകിൽ ആരുണ്ടെനിക്ക് നായകാ...(2)  


ദാഹമായി വലഞ്ഞൊരിക്കൽ  ഞാൻ വരും...
സ്നേഹമേ കൗസർ ഒരിറ്റൊന്ന് തരൂ...
തട്ടുമോ യാ സയ്യിദീ അന്നെൻ കരം...
തട്ടിയാൽ വിഫലമാണീ ജീവിതം...(2)


Song : Vyasanamal Vilichidum Njan Ya Nabi