എൻ്റെപ്രാണൻﷺതങ്ങളില്ലാ മണ്ണില് |പുണ്യ ബിലാല് (റ) |PUNYA BlLAL(R)|Hisham Koothuparamb | Jaffer Sa'adi
വിട ചൊല്ലിപ്പോയിടുന്നു
പുണ്യ ബിലാല്...
വിധി താങ്ങാനാവാതെ
നോവും ഖൽബില്...
എന്റെ പ്രാണൻ തങ്ങളില്ലാ മണ്ണില്..
എന്നെ പിരിഞ്ഞ് പോയ്
മറഞ്ഞോ തിങ്കള്...
തകർന്നു പോയി ബിലാലോര്..
തണലില്ലാ മദീനയില്...
കണ്ണീരിനാലൊരു
സലാം ചൊല്ലിയെ....
ബിലാല്...പുണ്യ ബിലാല്...2
................
ഇരുളിന്റെയാഴിയിൽ നീറുന്ന പീഢനങ്ങൾ ഏറ്റവരെല്ലേ
അടിമ ബിലാല്....
മോചകർ ത്വാഹാ നേരുള്ള ദീനുമായ്
വന്നതറിഞ്ഞെ സ്നേഹ ബിലാല്..
അകമാകെയും കൊതിയേറിയെ..
അൽ അമീനോരെ
കാണാൻ പൂതിയായ്....
ചുട്ടു പൊള്ളും മണലിൽ
അഹദ് നാദം
എന്റെ നാഥാ നീ കനിവരുളൂ..
ബിലാല്...പുണ്യ ബിലാല്...2
................
തിരു നബി ചാരെ വന്ന്..
സവിധമിൽ മധു നുകർന്ന്...
ഹബീബിന്ന് പ്രിയമുള്ളോരായിടുന്ന്..
മാധുര്യ സ്വര നാദത്താൽ..
മദീനയെ മാടി വിളിച്ച്
മുഅദിനായുള്ള ബിലാൽ പൂമലര്..
തിരു സേവനം അകമേറ്റിയെ..
സത്യ സ്വിറാത്തഴകിൻ പൂങ്കുയിലെ..
ത്വാഹ പ്രേമം ഖൽബാലലിഞ്ഞവര്..
ധന്യ നാമം ഓ ബിലാലവര്..
ബിലാല്...പുണ്യ ബിലാല്...2
................
*✍🏼🎵Jafar Saadi Irikkur*
Post a Comment