റൂഹിന്റെ അരികിൽ | ഖൈർ പൂത്ത പൂമരം | Roohinte Arikil | Khair Pootha Poomaram | Song Lyrics | Fadhil Moodal | Shaduli Wandoor | Rashid Calicut

റൂഹിന്റെ അരികിൽ | ഖൈർ പൂത്ത പൂമരം | Roohinte Arikil | Khair Pootha Poomaram | Song Lyrics | Fadhil Moodal | Shaduli Wandoor | Rashid Calicut

 ഖൈർ പൂത്ത പൂമരം
തിരു നബി നേരിന് സ്വരം 
ഏകി ആകെയും ഗുണം
മധുരിത റൂഹിൻ വരം
വരികളിലൊഴുകിയ രാഗമായി
നബി തിരു നൂറിൻ മാദിഹായ്...
മുന്തിയൊരിസ്മിൻ താളമായ് 
സന്നിധി പൂകാൻ മോഹമായ് 
അഴകൊത്ത മഹ്മൂദിൻ
അരികത്തായാണയെണം 2

തങ്ങളേ.... ത്വാഹാ നിലാവേ.. തണല് നൽകിടുമോ......
പാവമീ.... ഞാൻ... പാടിടുന്ന.. പാട്ടു കേട്ടിടുമോ....
ധന്യ മദീന നാട്ടിലൊരോമൽ പൂവായാൽ...
കന്നിമ ചിമ്മാതാതിരു നൂറേ നോക്കിടാം....
താജരെ മണ്ണിലിറങ്ങണ വേനൽ-
മുകിലിൻ തൂവലിൽ...
പൊഴിയുവതെന്നിനി കാ..ത്തു കാത്തിരപകലും നീക്കിടാം....
ഇരുളിൽ ഞാ..നലയുന്നു നബിയെ....
ഹൃദയം വേദനിക്കുന്നു നിധിയെ...
ഇന്നോളം ചെയ്ത പാപങ്ങൾ...
ഇവനിൽ ആധിയേറ്റുന്നു തണിയെ.....

തങ്ങളേ.... ത്വാഹാ നിലാവേ.. തണല് നൽകിടുമോ......
പാവമീ.... ഞാൻ... പാടിടുന്ന.. പാട്ടു കേട്ടിടുമോ....
മായിക ലോകം തന്നൊരു
സ്വർഗ കിനാവെല്ലാം... 
മാഞ്ഞു മറഞ്ഞെൻ- ഖൽബിലൊരിശ്കിൻ നൂറാവാൻ...
സയ്യിദരെ ഞാൻ തെറ്റുകളേറ്റു പറഞ്ഞാൽ പോരയോ....
സ്നേഹ സ്വലാത്തിലലിഞ്ഞു കഴിഞ്ഞാൽ
എന്നേ നോക്കുമോ...
സകലം വിട്ടൊഴിഞ്ഞു ഞാനണയാം...
സവിധം ചേർത്തിരുത്തുവാൻ കരയാം....
സുകൃതം പെയ്ത റൂഹിന്റെയരികിൽ...
സദയം ഞാനിരുന്നു കാതോർക്കാം...

Album : Roohinte Arikil
Song : Khair Pootha Poomaram
Lyrics : Rashid Calicut