CM വലിയുള്ള..തവസ്സുൽ ബൈത്ത് (lyrics) CM valiyulahi
🌹 *CM വലിയുള്ള..തവസ്സുൽ ബൈത്ത്.* 🌹
لا الہ الااللہ لاالہ الااللہ
لاالہ الااللہ محمد رسول اللہ ۔۔
അലിഫ് ലാമീമിൻറ്റെ പൊരുളിൽ.
ദോശിയായ ഞങ്ങളെ. ..
അലിഫോടടുത്ത ശൈഖുനാൻറ്റെ
കാവലേക് റബ്ബനാ. ...
ഭൂമി മീതേ പാപിയായീ
വാണീടുന്നാ ഞങ്ങളെ...
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ....
അനാനീയത്തിനാലെ ദോശം
കരകവിഞ്ഞ ഞങ്ങളെ. .
അനുഗ്രഹിക്കും ശൈഖുനാൻറ്റെ
കാവലേകൂ റബ്ബനാ. ..
ളാഹിറും വബാത്വിനായ..
രോഗമീന്ന് ഞങ്ങളെ...
ശൈഖുനാ മടവൂരിനരിനാലെ
മാറ്റിടേണേ റബ്ബനാ
ദുനിയാവെന്ന മോഹമാൽമ
നം കറുത്ത ഞങ്ങളെ..
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ..
ഇടുക്കമേറും ഖബറിൽ ഞങ്ങളെ
അടക്കിമൂടും നാളില്..
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ...
അമലുകൾ തൂക്കം പിടിച്ച്
ഹിസാബെടുക്കും നാളില്
ഹാസിബായ ശൈഖുനാൻറ്റെ
കാവലേക് റബ്ബനാ..
മാലികുൽ മുൽകായ റബ്ബ്
വിധിപറയും നാളില്...
ഖുതുബുൽ ആലം ശൈഖുനാൻറ്റെ
കാവലേക് റബ്ബനാ...
മരണമെന്ന ശരണക്കേട്
തരണം ചെയ്യും നാളില്..
മന്നവാ ഈ വലിയുള്ളാൻറ്റെ
കാവലേക് റബ്ബനാ..
മുത്ത് ശൈഖേ ഞങ്ങളെ രക്ഷ
ചെയ്യുവാൻ അപേക്ഷ..
മുല്ല മലർ ഒഴികെ ഞങ്ങൾ
ക്കില്ല ഒരു രക്ഷ...
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment