മുഹറം മാസത്തിൻശ്രേഷ്ഠതകൾ (lyrics) Muharam massathin sreshtathakal
🌹 *മുഹറം മാസത്തിൻശ്രേഷ്ഠതകൾ* 🌹
മുഹറം മാസത്തിൻ ശ്രേഷ്ഠതകൾ ചൊല്ലാം ഞാനിശലാലെ....
അറിയൂ സഹോദരരെ....
മാസം യുദ്ധം നിശിദ്ധമാക്കി الله ശോഭിതമാക്കി ....
അജബൂറും ഏറും ശഹ്‌റിത് ....
അതൃപങ്ങൾ പലതും കണ്ടിത് ....
(മുഹറം മാസത്തിൻ)
സ്വർഗം നരഗം الله അമ്പരം ഭൂമി പടയ്ത്തുള്ള ....
നന്മകൾ വിളയും ഈ മാസം ....
നമ്മുടെ പുതുവത്സര മാസം ....
(മുഹറം മാസത്തിൻ)
ഭൂവിൽ മാനവ കുലത്തിൻ നില നില്പിന്നായി റബ്ബന്ന് ....
ആദം നബിയോരെ സ്വർഗത്തിൽ നിന്നായിറക്കുന്ന് .... (2)
നൂഹ് നബിയുടെ വിശ്രുത കപ്പൽ തീരമണയുന്ന് .... (2)
നംറൂദിൻ തീയെ വകഞ്ഞ് ഇബ്രാഹിം നബി വന്നന്ന് ....
ഈ കാഴ്ച കുല്ലും കണ്ടു ....
ഈ മാസം അതൃപം പൂണ്ടു ....
നന്മകൾ വിളയും ഈ മാസം ....
നമ്മുടെ പുതുവത്സര മാസം ....
(മുഹറം മാസത്തിൻ)
അയ്യൂബ് നബിയുടെ രോഗം ഈ മാസം ശിഫ യായില്ലേ ....
യൂസുഫ് നബിയോർ ജയിലിൽ നിന്ന് നജാത്തായതുമില്ലേ .... (2)
ഫിർഔനിൻ ഹുങ്ക് തകർത്ത് മൂസാ നബി വിജയിച്ചില്ലേ .... (2)
മത്സ്യത്തിൽ നിന്നായ് യൂനുസ് നബിയോർ രക്ഷപ്പെട്ടില്ലേ ....
എന്തൊരു കൗതുകമിക്കഥകൾ ....
മുഹ്ജിസത്താൽ വന്നുള്ള പുകൾ .... (2)
നന്മകൾ വിളയും ഈ മാസം ....
നമ്മുടെ പുതുവത്സര മാസം ....
(മുഹറം മാസത്തിൻ)
സ്വർഗം നരഗം الله അമ്പരം ഭൂമി പടയ്ത്തുള്ള ....
നന്മകൾ വിളയും ഈ മാസം ....
നമ്മുടെ പുതുവത്സര മാസം ....
(മുഹറം മാസത്തിൻ)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment