ഒരു നോക് കാണുവാൻ (lyrics) Oru nok kanuvanyere
രചന :Thasli Rashee
മദ്ഹ് ഗാനം..... ✒️✏️✏️✏️🎶🎤
ഒരു നോക് കാണുവാൻ കാത്തിരുന്നു ഞാനേറേ....
കൊതിയേറിടുന്നു ആ വദനം കാണുവാൻ ഖൈറേ...(2)
(അജബാർന്ന ആ മുഖം കാണാൻ
അഴകാർന്ന ആ സ്വരം കേൾക്കാൻ )2
ഈ പാപിയെ ത്വാഹാ കൂട്ടുമോ
എന്നുമെൻ ഹബീബേ....
(ഒരു നോക്ക് കാണുവാൻ )
(എഴുതാൻ മറന്ന പല വരികളിൽ
തേടുന്നു ഞാനെൻ നിലാവേ
പതിവായി കാണും കിനാവിലും
അങ്ങേ തിരഞ്ഞിടും അഴകേ )2
ഇനി എന്നണയുമെൻ എന്റെ കനവിലായ് എന്നുമെൻ നസീബേ....
( ഒരു നോക് കാണുവാൻ )
(നിറയുന്നു മിഴികൾ തോരാതെ
വിടരുന്നു ആശകൾ നീളെ
അതിയായ് കൊതിക്കുമീ പാപി
അഹദായ മുത്തിനെ കാണാൻ )2
വിധി നൽകുമോ കുളിരേകുമോ
എന്നുമെൻ ത്വബീബേ.....
(ഒരു നോക് കാണുവാൻ )
Post a Comment