പ്രണയിക്കുവാൻ നിനക്കാശയുണ്ടോ (lyrics) Pranayikuvvan Ninakashayundo
🌹 *പ്രണയിക്കുവാൻ നിനക്കാശയുണ്ടോ* 🌹
പ്രണയിക്കുവാൻ നിനക്കാശയുണ്ടോ...
പ്രണയത്തിൻ കണ്ണുകളെ നീ കണ്ടോ... (2)
പ്രണയമേ.. ജീവിത സാഫല്യമെങ്കിൽ... (2)
ഞാനെന്നും പ്രണയിക്കും നബിയേ.. എന്റെ
ഹൃദയത്തിൻ ത്വാഹനിലാവെ... ഹൃദയത്തിൻ ത്വാഹറസൂലോരെ...
യാറസൂലല്ലാഹ്... റസൂലേ.. യാറസൂലല്ലാഹ്..
യാഹബീബള്ളാഹ്... ഹബീബെ.. യഹബീബള്ളാഹ്...
(പ്രണയിക്കുവാൻ )
കാണാമറയത്താണെങ്കിലും ഹൃദയം കാണുന്നു ഞാനെന്റെ കനിയെ....
കാണുന്നകാഴ്ചയിൽ നെഞ്ചോട് ചേർന്നപ്പോൾ കാണമെനിക്കെന്റെ നിധിയേ...
മോഹക്കടലിൻ തേരിലേറി വന്നെത്തും എൻ പൂവേ..
സ്നേഹക്കടലിൽ മുങ്ങിടുമ്പോൾ ഒന്നായ് ചേരും ജീവേ...
മുത്തേ... മുഹബ്ബത്തേ... മക്കത്തുദയം ചെയ്തോരേ.... മദീനത്തുള്ളൊരു പൂവേ....
യാ നബിയെ.. യാ റസൂലേ.. യാ മുഹമ്മദരെ... (2)
(പ്രണയിക്കുവാൻ )
ആയിരം നാവുകൾ കൊണ്ട് പറഞ്ഞാലും തീരൂല മദ്ഹിൻ മദിയെ...
ആയിരമായിരം കവികൾ പാടിയപ്പോൾ ആനന്ദലഹരിയിൽ കൊതിയേ...
ആ മണൽതരികളിൽ ഇതിഹാസത്തിൻ ചരിതം എന്നും കാണുലെ...
ആ മുഹബത്തിൻ കടലിൽ ചെന്നാൽ മുങ്ങി മരിക്കാൻ കൊതിയല്ലേ...
മുത്തേ മുഹബത്തെ... മക്കത്തുദയം ചെയ്തോരേ..
മദീനത്തുള്ളൊരു പൂവേ...
യാനബിയെ.. യാറസൂലെ.. യാ മുഹമ്മദരെ...
(പ്രണയിക്കുവാൻ )
/ *✍🏽 മദീനയുടെ👑വാനമ്പാടി*
Post a Comment