സിംഹം ഇര തേടീ നടക്കും കാട് (lyrics) Simham ira thedi nadakum kaad
🌹 *സിംഹം ഇര തേടീ നടക്കും കാട്...* 🌹
സിംഹം ഇര തേടീ നടക്കും കാട്...
ചിന്തീക്കുവീൻ നമ്മൾ ഇതാ ദുനിയാവ്...
ബഹുവന്യരാണെന്നോ നി കൃഷ്ടരെന്നോ
ബേധം അതിനില്ലാ പിടിക്കും ചെന്ന്....
സിംഹാസനം ചെറ്റക്കുടില് എന്നൊന്നും
ചിന്തിക്കുകില്ലാ താന് വിഴുങ്ങും വന്ന്...
മഹതീ മഹാന്മാറ്കള്
ഇരയായില്ലേ....
മണ്ണാലവർക്കിന്ന് ഭവനമല്ലേ...
കുല മേന്മകൾ കൊണ്ടില്ലവിടെ നേട്ടം...
കരുണക്കടലോടാണവിടെ തേട്ടം...(2)
തേട്ടം ഖബൂലാക്കീ തരുവാൻ സത്യം..
തൗഫീഖുടയോനോടടുക്കൂ നിത്യം..
ഇണയായ് ഇനിയാര് ഖബറിൽ പൊന്നേ...
ഇഴയും പുഴുക്കളോ തുണയാ പിന്നേ...(2)
പിടയും അദാബിലായ് ഉടനെ തന്നേ...
പതിവാം ഇബാദത്താണവിടെ മുന്നേ...
മൊഞ്ചിൽ വിലസിയ മുഖം കാണുന്നോ...
മണ്ണിൽ കവിൾ ചേർത്ത് സുഖം തേടുന്നോ...(2)
മരണം നിനക്കുള്ള തുടക്കമാണേ...
മതിയായ് ഇനീ ലോകം ഒടുക്കമാണേ...
വെള്ള പുതച്ചൂ നീ സരീറിന്മേലെ..
വേഗം കുറഞ്ഞൊരു ഫഖീറെ പോലെ..(2)
ആളും പരീവാരം കഴിഞ്ഞാൽ നിന്നേ....
ആർക്കാണൊരു ചിന്ത അറിയൂ പൊന്നേ...
സിംഹം ഇര തേടീ നടക്കും കാട്.....
/ *✍🏽 മദീനയുടെ👑വാനമ്പാടി*
Post a Comment