അഹദിലായി പൂത്തൊരു പൂവേ (lyrics) Ahadhilay Poothoru poove
🌹 *അഹദിലായി പൂത്തൊരു പൂവേ* 🌹
*രചന:സാഹിൽ പൂനത്ത്*
അഹദിലായി പൂത്തൊരു പൂവേ ആലമിൻ നസ് ലൻ ചേലെ അദിപന്റെ നൂറിൽ ലങ്കും മാരുതാ അകദാരിൽ ഇഷ്ക്കൊഴുകുന്നൊരു വാരിതാ
അഹദോന്റെ അമ്പിലുതിച്ചേ
അതു തന്നെ ഭൂവിൽ വിതച്ചേ അലമിന്റെ പോരിശ തന്നെയതേറയാ അഗമിൽ ഹിദായത്തേകിയ വെൺമയാ
(അഹദിലായി പൂത്തൊരു )
ഷജറുകൾ കലമായ് ബഹ്റതു മഷിയായ് എഴുതി തീർക്കാൻ കഴിയുകയില്ല ആ മദ്ഹൊട്ടും വറ്റുകയില്ല
ഷറഫത് മികവായ് ഷംസിന്നൊളിവായ് അറ്റമതില്ലാ നുറിൻ പ്രഭയാ ആറ്റൽ റസൂലൻ മനമില നിധിയായ്
[ ആഗ്രഹമേറും ത്വയ്ബ പതീ അകലെയതെന്നാലുo ആശനിറഞ്ഞിടുമെന്റെ നിധി
ഹൃത്തിലതെന്നാലും .].......2
(അഹദിലായി പൂത്തൊരു )
അത്ഭുത മതിപൻ നൽകിയ കനിയെ കാരുണ്യം ഒഴുകുന്നൊരു നദിയാ ലോകം മുഴുവൻ അവരിൽ തുണയായ്
അമ്പുജമായൻ അഹദിൽ പൂത്തത് ആലിമനാകെ അനുഗ്രഹമേകി ആതിരുവദനം മോഹമതേകി
[ അമ്പിയ രാജാവേ നബിയേ ആശയറിഞ്ഞീടുമോ ആതിരു ശോഭയറിഞ്ഞീടുവാൻ കനിവും നൽകാമോ ]....2
(അഹദിലായി പൂത്തൊരു )
മദദീ സനദീ നിധിഹുദ്ബിഅദീ കനവിൽ ഒന്നണയന്റെ സുമപതി മധുരം നുകരാൻ എന്നിലായ്ക്കൊതി
മഹിയിൽ ത്വാഹ മഴങ്ങും പതിയിൽ മധുനുകരും വണ്ടായൊന്നണയാൻ മന്നവനേ വിധി നൽകൊന്നണയാൻ
[ മുത്ത് റസൂലിൻ പാദത്തെ മുത്തി മണയ്ക്കേണം മുത്തഖിയയ്യാo ഹദമകമിൽ എന്നും കഴിയേണം ]...2 (അഹദിലായി പൂത്തൊരു പൂവേ )
(അഹദോന്റെ അമ്പിലുതിച്ചേ )
(അഹദിലായി പൂത്തൊരു പൂവേ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment