സഹനപ്പട്ട് (lyrics) Sneha pattu
🌹 *സഹനപ്പട്ട്* 🌹
ആദിയിൽ ഒളികണ്ടോര് ആമ്പൽ തോൽക്കും ആ സ്നേഹമലര്..
ആശ്രയം അരുളും നൂറ്..
ആശ്വാസകുളിർ പകരും ബശീറ്... (2)
അമ്പിയാ മുമ്പരിൽ മുന്തും ചന്ദ്രിക വെല്ലും ചന്തനിലാവല്ലേ.. അന്തരം മാറ്റി ബന്ധത്തിൻ നിറമന്ത്രം ചിന്തിയ ജീവല്ലേ.. (2)
അൽഅമീനായ് ചെറുപ്പം തൊട്ടേ പൂമൊട്ട്... അക്രമമാനസരിൽ സ്നേഹത്തിൻ വേരിട്ട്... (2)
അല്ലല് മാറ്റി അഖിലരിലും സഹനപ്പട്ട്(2)
അൽപ്പമഹന്തത പോലും ഇല്ലാ പൂന്തട്ട്..(2)
(ആദിയിൽ)
സൗന്ദര്യത്തിൽ ഇല്ല സമാനർ അവരോട്.. സൽസ്വഭാവമിൽ മുത്തൊരു ചിത്തിരപൊൻകൂട് (2)
ശത്രുമനസ്സുകൾ പോലും വാഴ്ത്തിയ തേൻമേട് (2)
ശാന്തിവിതച്ചവർ നിർമ്മിച്ചറിവിൻ സുരവീട് (2)
(ആദിയിൽ 2 )
(അമ്പിയാ മുമ്പരിൽ )
(ആദിയിൽ )
*മദീനയുടെ👑വാനമ്പാടി*
Post a Comment