ത്വാഹാ മെഹബൂബെ (lyrics) Thwaha Mehaboobe
🌹 *ത്വാഹാ മെഹബൂബേ* 🌹
ത്വാഹാ മെഹബൂബേ... താജ മെഹ്‌ശൂക്കേ...
താരപ്രഭയേകി മണിമക്കത്തുദി ചെയ്തോരേ...
അറിവിൻ നിറവല്ലേ... അലിവിൻ പൊരുളല്ലേ...
അഹദിൻ പ്രിയദൂതരായ് വന്നു ചേർന്നോരല്ലേ...
എൻ മോഹമാണേ.. എന്റെ ഹാജത്താണേ...(2)
റൗളത്തുൽ ഫിർദൗസിൽ വന്നു ചേർന്നീടുവാൻ....
വന്നു ചേർത്തീടുവാൻ.....
(ത്വാഹാ മെഹബൂബെ )
മെഹ്ബൂബിനായ്.. മദ്ഹോതി ഞാൻ...
മധുരം പകർന്നെന്നിൽ തണലേകുവാൻ...
മനസെന്നുമാ മധു ഒഴുകുമാ...
മധുരപൂവിന്റെ പൂവാടിയിൽ
തേടി പാറി പറന്നില്ലേ മദീനയിൽ...
മോഹം മനതാരിൽ പെരുകുന്നു യാ സയ്യിദി..
ത്വയ്ബ എൻ മാനസം.. ത്വയ്ബ എൻ ആഗ്രഹം (2)
ത്വാഹാ മനമോഹം തീർത്തൊന്ന് ചേർന്നിടുവാൻ.... വന്നു ചേർന്നിടുവാൻ...
(ത്വാഹാ മെഹബൂബെ )
അകതാരിലായ്... അഴകിൻ വഴി...
സദയം സുഗന്ധം പകർന്നീടുവാൻ...
സദാ എന്നിലായ് സുകൃതം തരും തിരുദൂദരീ ലലിഞ്ഞീടുവാൻ
തേടും തേട്ടം നീ തീർത്തെന്നിൽ സുഖമേക്കല്ലാഹ്...
മോഹം മനതാരിൽ പെരുകുന്നു യാ സയ്യിദി...
ത്വയ്ബ എൻ മാനസം... ത്വയ്ബ എൻ ആഗ്രഹം... (2)
ത്വാഹാ മനമോഹം തീർത്തൊന്ന് ചേർന്നിടുവാൻ.... വന്നു ചേർന്നിടുവാൻ...
(ത്വാഹാ മെഹബൂബെ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment