റമളാനും വിടചൊല്ലി ശവ്വാലും വിരുന്നെത്തി (lyrics)Ramadanum Vidacholi Shavalum virunethy

🥀🥀"റമളാനും വിടചൊല്ലി _ ശവ്വാലും വിരുന്നെത്തി"🥀🥀
_______________________________

റമളാനും‌ വിട ചൊല്ലി..
ശവ്വാലും വിരുന്നെത്തി..
ആരാണ് വിശ്വാസ യോഗി..
ഹിതവൊത്ത‌‌ ‌ത്യാഗി.. സുവർഗത്തിൻ നീതി..
സുഗന്ധം ‌പെരുന്നാളാര് നേടി...
സുഗന്ധം പെരുന്നാളാര് നേടി... ×2

നോമ്പിന്റെ കീർത്തി...
വിശ്വാസം ചാർത്തി...
ഹൃദയത്തെ‌‌ തണുപ്പിച്ച‌ രാത്രി...
ലൈലത്തുൽ ഖദ്റെന്ന രാത്രി...

വിശപ്പിന്റെ വിളിയിൽ...
തളരാതെ‌‌ മനസിൽ...
വിശുദ്ധിയെ പകുത്തൊരു മാസം...
വിശേഷങ്ങളതിൽ‌ പാപമോക്ഷം... 

[റമളാനും വിട‌ചൊല്ലി.....]

പിറന്നൊരു പുലരി...
ശവ്വാലിനരുവി...
വിഷം കലർന്നൊഴുക്കല്ലേ ലഹരി...
കളയല്ലെ‌‌ പെരുന്നാളിൻ കീർത്തി...

പുതുകോടിയണിഞ്ഞു...
പുതുമണം പരന്നു...
പെരുന്നാളിൻ കിളിവാനിൽ പറന്നു...
തക്ബീറിൻ‌ ധ്വനി പാരിൽ പൂത്തു...

[റമളാനും വിടചൊല്ലി...]×2

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

/✍🏻മദീനയുടെ👑വാന൩ാടി #📿