ബദ്‌രീങ്ങളുടെ തവസ്സുൽ ബൈത്ത് (lyrics) Thawasul Baith
🌹 *ബദ്‌രീങ്ങളുടെ തവസ്സുൽ ബൈത്ത് 🤲*🌹
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
എല്ലാ ഗുണങ്ങൾ നേടുവാൻ
കുറ്റങ്ങളെല്ലാം നീങ്ങുവാൻ
സ്വർഗത്തിലൊന്നായ് ചേരുവാൻ
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
കടം വീടി സന്തോഷിക്കുവാൻ
കുടുംബങ്ങളിൽ ഗുണം ചെയ്യുവാൻ
ഖൈറായ പാതയിൽ നീങ്ങുവാൻ
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
ദിക്റും സ്വലാത്തും നിത്യമിൽ
ചെയ്ത് ഖുശൂഉം സത്യമിൽ
സത്തായ ഈമാനുള്ളതിൽ
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
സന്താന സൗഭാഗ്യത്തിനും
സൗകര്യമുള്ളൊരു വീടിനും
പ്രസവത്തിലെ എളുപ്പത്തിനും
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് ക്യാൻസർ മുഴുവനും
ശിഫ തന്ന് ദീർഘായുസ്സിനും
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
കച്ചവടം കൃഷി മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും
ബദ്‌രീങ്ങളെ ബറക്കത്തിനാൽ
റഹ്മത്ത് താ യാ റബ്ബനാ
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
എല്ലാ ബലാഉം ആഫത്തും
എടങ്ങേറുകൾ മുസീബത്തും
ബദ്‌രീങ്ങളെ ബറക്കത്തിനാൽ
യമയ് കാക്കണം യാ റബ്ബനാ
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടങ്കലും
ബദ്‌രീങ്ങളെ ബറക്കത്തിനാൽ
ശിഫയാക്കണം യാ റബ്ബനാ
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
ദാഹം മൗത്തത് കൂട്ടിടും
ഇബിലീസ് കൂസിനെ കാട്ടിടും
നേരം ലഈനവ നാട്ടുവാൻ
ബദ്‌രീങ്ങളെ തുണ റബ്ബനാ...
*لااله إلا الله لااله إلا الله ...*
*لااله إلا الله محمد الرسول الله ...*
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment