അഖില തേട്ടവും അങ്ങിന്‍ നോട്ടമാ. (lyrics) Akhila thettavum angin nottama

🌹 *അഖില തേട്ടവും അങ്ങിന്‍ നോട്ടമാ* 🌹

അഖില തേട്ടവും അങ്ങിന്‍ നോട്ടമാ...
സകല കോട്ടവും അങ്ങില്ലാത്ത ഘട്ടമാ...(2)
ബദറുല്‍ മുനീറെ...
ജമാലാണ്‌ കമാലാണ്‌ അങ്ങ്‌ തങ്ങളെ...
ജഗമിലാകെ ശാന്തി തീര്‍ത്ത പൊന്നു തിങ്കളെ...(2)
(അഖില...)

കലി തുള്ളി അങ്ങോടുറഞ്ഞുള്ള മനുജര്‍
കലിമ ശഹാദ മൊഴിഞ്ഞു...
കരളും വലിച്ചു പറിച്ചു ചവച്ച
കാട്ടാളനും അങ്ങിലലിഞ്ഞു...(2)
സ്നേഹം ഈ പാരില്‍ വിരിയിച്ച നൂറേ...
എമ്പാടും ഹൃത്തില്‍ കുടി കൊള്ളും ഖൈറെ...
എല്ലാം അങ്ങാണ്‌ ഹബീബി...
കുല്ലും മിന്‍ക്ക യാ നസീബി...(2)
(അഖില...)

ക്ഷമ കൈ മുതലാക്കിയുള്ള റസൂലേ...
ക്ഷണ നേരം കൊണ്ടങ്ങ്‌ പടര്‍ന്നു...
മലകള്‍ക്കിടയില്‍ ത്വാഇഫിനെ ഞെരുക്കാന്‍
മലക്കോടുരക്കാത്ത കരളേ...(2)
മാനവികത വരച്ച താജേ...
മന്നാന്‍ കനിഞ്ഞ സിറാജേ...(2)
എല്ലാം അങ്ങാണ്‌ ഹബീബി...
കുല്ലും മിന്‍ക്ക യാ നസീബി...(2)
(അഖില...)

/ *✍🏽മദീനയുടെ👑വാനമ്പാടി*