ഖൈറുൽ ബഷർ (lyrics) Khairul Basher

🌹 *ഖൈറുൽ ബഷർ* 🌹

ആതിര തോൽക്കു൦ ശോഭയിതോ..
ആയിരം പൌർണമി തന്നൊളിയോ...

രാവിൽ നിലാവിൽ കതിരിടുന്നൊരീ പ്രഭയോ...
ഇരുവിൽ തളിരിടു൦ മതിനൂറെൻ നബിയോ..

ഖൈറുൽ ബഷറായി മണ്ണിൽ വന്ന ഖാത്തിമരെ.. (2)
ഖാലിഖിൻ നൂറായി ഉദയം.
അന്ന് മരുഭൂ തീര൦...
കാടർ ജഹ്ലിന്റെ മൂടുപടം നീക്കിയോരെ.. (2)
ധീരനുമറെ ദീനിൻ ഖമറായ്
ധീതിയോടെ തീർത്ത ദൂതരെ..

ഖൽബ് പിടയും മൌത്തിൻ അലമിൽ ഉമ്മത്തിനെ ഓർത്ത നേതാവെ.. (2)
ഘാതകന്റെ ഖൽബിൽ ആർദ്ര ഭാവം തീർത്തവരെ...(2)
വൈരിയഖില൦ വാഴുമുലക൦
അൽ അമീനായ് വാണ സയ്യിദെ..

(ഖൈറുൽ ബഷറായ്)
يا محمدﷺمحمدﷺيا نور الهدى
رحمة العالمين ياخير الورى
قد انرت نجوما في بحر الظلام
في قلوب الانام كخير المنام
(يامحمد) ٢)

ഇന്നും മനദാഹ൦ തീരാത്തെൻ മഹ്ബൂബിന്റെ ..
കാലത്തണയാനീ പാപിക്ക് കഴിയാതെ പോയ്.... (2)
ഇനിയും അണയാത്ത കനിവിന്റെ നിറദീപമേ...
ഖമറു൦ ഷജറെല്ലാ൦ അങ്ങേക്ക് സ്തുതി പാടുന്നേ...
(يا محمد ﷺ ٢
ഇശ്ഖ് നിറയും പുണ്യവനിയെ
 ഒന്ന് പുണരാൻ മോഹ൦ (2)
മൌത്തണയു൦ മുൻപ് പൂവണിയാനായെങ്കിൽ... (2)
കണ്ണു നിറയെ റൌളയണയാൻ...
കാലമേറെ കാത്തുപാടീടാ൦..
(ഖൈറുൽ ബഷറായ്)

മിസ്‌ക് വീശും മദീനത്തെയാ മൺതരി
 ഇഷ്‌ക് പെയ്യും കനി.. മോഹമലരാം വനി.. (2)
ഒരു നാൾ അസ്‌റാഈലണയുന്ന നേരം വന്നാൽ (2)
ഓർമ്മകൾ പൂക്കുമോ, മോഹം പൊലിഞ്ഞീടുമോ.. (2)

(يا محمد(ﷺ) ٢

 يا خير المشاة على قدم (٢)
يا سيد العرب ومن عجم
(..)

 കനിവിൻ കരമേകൂ യാ സനദീ.. (2)
خذني بيدي يا طه نبي..


 / ✍🏽 *മദീനയുടെ👑വാനമ്പാടി*