മടവൂരിൽ വാഴുന്ന രാജരെ (lyrics) Madavooril vayuna rajare

🌹 *മടവൂരിൽ വാഴുന്ന രാജരെ.* 🌹

 *രചന: നിസാർ കുത്വുബി മടവൂർ* 

മടവൂരിൽ വാഴുന്ന രാജരെ.... 
മെഹ്ബൂബർ സിഎം മശ്ഹൂറരെ... 
ഖുതുബുൽ ആലമെന്ന താജരെ... 
ശൈഖ് മടവൂർ തിങ്കളെ... 
                                   (മടവൂരിൽ വാഴുന്ന )

റബീഅവ്വൽ പന്ത്രണ്ടുദിച്ചവർ.... 
റബ്ബിന്റെ അനുഗ്രഹമാണവർ... 
റഹ്മാന്റെ പ്രീതി നേടിയവർ... 
റഹ്മത്തായ് വന്ന വലീയവർ.... (2)
                                         (മടവൂരിൽ വാഴുന്ന )

മുത്തിലും മുത്തായ്‌ ജനിച്ചവർ... 
മുത്ത് ഹബീബിൽ ലയിച്ചവർ... 
മുത്ത് റസൂലിന്റെ ചാരമിൽ.. 
മുത്തിൽ അലിഞ്ഞ മഹാനവർ... (2)
                                          (മടവൂരിൽ വാഴുന്ന )
ഖുതുബുൽ ആലമെന്ന കീർത്തിയിൽ... 
ശുഹ്റത്ത് നാട്ടിൽ നിറഞ്ഞവർ... 
സൂര്യ തേജസായി വാണവർ...
സുൽത്താനുൽ മടവൂർ റളിയല്ലാഹ്..... (2)
                                           (മടവൂരിൽ വാഴുന്ന )


/ *✍🏽മദീനയുടെ👑വാനമ്പാടി*