വിട പറയുന്ന റമളാൻ (lyrics) Vida parayunna ramadan

🌹 *വിട പറയുന്ന റമളാൻ* 🌹

പാപം പൊറുപ്പിക്കാൻ അയച്ചുള്ള റമളാനെ...... 
പാപം പൊറുക്കാതെ വിളിക്കല്ലേ റഹ്മാനെ..... 
മിമ്പറിൻ പടിമേലെ റസൂലിന്റെ ആമീനെ..... 
ഭയമാണ് പ്രാർത്ഥിച്ചാൽ ജിബ്‌രീൽ അമീനിനെ... (പാപം )

ഒരുനാൾ തിരുമേനി മിമ്പറിൽ കയറുന്നു... 
ഓരോ പടിയിലും ആമീൻ പറയുന്നു.... 
റമളാനെ ലഭിക്കാത്തോർ ശാപത്തിനിരയെന്ന് .... 
മുത്തിൻ വചനത്തിൽ സ്വഹാബത്തറിയുന്നു... 
സ്വർഗം ലഭിക്കുവാൻ സൽകർമ്മം ചെയ്തില്ല... 
നരകം വിലക്കുവാൻ ദുഷ്കർമം വിട്ടില്ല... 
അലസമായ് നിൻ വിധി...... ഒരുപാട് ലംഖിച്ചു ..... 
വിരസമായ് വിലക്കുകൾ അതിർ വര ലംഖിച്ചു .. 

ധിക്കരിക്കാനല്ല തിന്മയിത്ര ചെയ്തതും... 
വാശിക്കായല്ല ഞാൻ നന്മയിത്ര വിട്ടതും... 
പാപി ഞാൻ നിൻ മുന്നിൽ കേണുവിളിക്കുന്നു... 
തൗബക്കായി നിൻ മുന്നിൽ മാപ്പ് ഇരക്കുന്നു... 
പാപം പൊറുക്കണേ... ദയാലുവായോനെ... 
കാരുണ്യം ചൊരിയേനെ... കാരുണ്യമുള്ളോനെ... 
ലഭിച്ചുള്ള റമളാനെ അവസാനമാക്കല്ലേ... 
അനാദരവ് വന്നതിനാൽ മഹാഭാഗ്യം നീക്കല്ലേ... 
ഇബാദത്തിൽ മുഴുകുവാൻ റമളാൻ നീ നല്കാല്ലാഹ്... 
ആഫിയത്തോടെ ഇനിയും ആവർത്തിച്ചെകല്ലാഹ്...... (പാപം പൊറുപ്പിക്കാൻ )(2)

/ *✍🏽മദീനയുടെ👑വാനമ്പാടി*