ഉമ്മാന്റെ കാലടി പാടിലാണ് (lyrics) Ummante kaladi padilnu
🌹 *ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം* 🌹
ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീ
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ
ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ ...
(ഉമ്മാന്റെ കാലടി പാടിലാണ് )
താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ
താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്
സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ്
സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ്
(ഉമ്മാന്റെ കാലടി പാടിലാണ് )
കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ ..
കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ .
ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും
ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും
മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്
മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ്
(ഉമ്മാന്റെ കാലടി പാടിലാണ് )
(അമ്മിഞ്ഞപ്പാലിൻ മധുരം)
(ആയിരം പോറ്റുമ്മ )
(ഉമ്മാന്റെ കാലടി പാടിലാണ് )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment