ബദരീങ്ങളെ.. ബദ്റൊളി പൂക്കളേബഹുമാന ശുഹദാക്കളെ.. (lyrics) Badreengale.. Badroli pookalebahuman
ബദരീങ്ങളെ.. ബദ്റൊളി പൂക്കളേ
ബഹുമാന ശുഹദാക്കളെ.. പാരിൽ
അഭയത്തിൽ മഹാത്മാക്കളേ... 2
ശുഹദാക്കളേ... ശുഹദാക്കളെ..
അജബോടെ നിത്യം
ജന്നാത്തിൽ സത്യം
പറന്ന് പടർന്ന് പരിലസിക്കും.. ( ബദ്‌രീങ്ങളേ.... 2)
മക്കത്തെ മണ്ണിൽ മുത്ത് റസൂലും ത്യാഗം തുടർന്ന്..
മക്കികൾ കുടില ദ്രോഹങ്ങളാലെ
ആകെ തളർന്ന്.
മുമ്പർ ഹബീബിൻ പിന്നിൽ നിരന്ന് സ്വഹബും നടന്ന്.
മുത്തായ ദീനെ മണ്ണിൽ പടർത്തി
അവരും ഉയർന്ന്
ദേഹം കഠിനമാലേ.. വേദന തിന്നു ഏറെ
വേദം പറഞ്ഞ പോലെ, വേറിട്ടുയർന്നതാലേ.. -
അഹദീ.... .യാ സ്വമദീ,,,,,,,
അകദാരിൽ തൗഹീ ദൊളിലങ്കി മിന്നി
അള്ളാഹു അഹദെന്നുയരത്തിൽ പൊങ്ങി.
ഉയർന്ന് പറന്ന് ഫിർദൗസിലേറിയ,
(ബദ് രീങ്ങളെ,,,,...)
സമദായ റബ്ബിൻ ആറ്റൽ റസൂലും ഏറെ ക്ഷമിച്ച്..
സമധാനമാലെ ജന്മയിടത്തിൽ കഴിയാൻ ശ്രമിച്ച്...
സന്ധി, വാഗ്ദാന രേഖകൾ കുല്ലും കാറ്റിൽ പറത്തി..
നീച കുഫിരിൻ കൂട്ടങ്ങളാകെ നാശം പരത്തി.
യുദ്ധം തുടങ്ങുവാനേ
അനുവാദമേകിയാനേ...
ഏകന്റരുളിനാലെ
വന്നു മലക്കു മേറെ...
അഹദീ... യാ സ്വമദീ...
വിളിയെങ്ങും പൊങ്ങീ...
അജബാൽ തിളങ്ങീ...
തിരു ദിനിൻ ഖ്യാതി
പെരിയോന്റെ നീതി...
ഇഹത്തിൽ നിറഞ്ഞ് കനിഞ്ഞരുളിയ,
(ബദ് ങ്ങളേ,,, ബദ് റൊളി പൂക്കളെ..
ബഹുമാന ശുഹദാക്കളേ.. പാരിൽ
അഭയത്തിൻ മഹാന്മാക്കളേ... 2 )
✍🏻Zubi Nalappad
Post a Comment