പള്ളിപ്പറമ്പിൽ നിന്നാടിയുലയുന്ന (lyrics) Palliparambil ninadiyulayunna
🌹 *പള്ളിപ്പറമ്പിൽ നിന്നാടിയുലയുന്ന* 🌹
പള്ളിപ്പറമ്പിൽ നിന്നാടിയുലയുന്ന വെള്ളിലകാടുകളേ.......
ആറടിമണ്ണിൽ നിന്നോടിയെത്തും ദുഃഖമാരവം കേൾക്കാറുണ്ടോ... ദീനരോദനം കേൾക്കാറുണ്ടോ.... (പള്ളിപ്പറമ്പിൽ )
മാലാഖമാർ വന്നുപോവാറുണ്ടോ....
മുൻകർ നകീറിനെ കാണാറുണ്ടോ... (2)
ആ ദണ്ഡ് കാണുമ്പോൾ... ആ കണ്ണ് കാണുമ്പോൾ... (2)
ആർത്തട്ടഹാസവും കേൾക്കാറുണ്ടോ.. )(2)
(പള്ളിപ്പറമ്പിൽ )
സ്വർഗപൂന്തെന്നലും വീശാറുണ്ടോ...
സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്നോരുണ്ടോ.. (2)
ആത്മാവ് വീണ്ടും ഓടിവരാറുണ്ടോ.. (2)
ആ ഇരുൾ കല്ലറയിൽ കാണാറുണ്ടോ.. (2)
(പള്ളി പറമ്പിൽ )
ചീറ്റുന്ന കരിനാഗം കൊത്താറുണ്ടോ...
ചോദ്യങ്ങൾക്കുത്തരം കേൾക്കാറുണ്ടോ.. (2)
ആയിരുൾ കല്ലറയിൽ.. ആറടി മണ്ണറയിൽ..(2)
ആശ്വാസമേകുവാൻ മറ്റാരുണ്ടോ... (2), (പള്ളിപ്പറമ്പിൽ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment