ഹൃദയം വിങ്ങിപ്പാടുകയാണീ ഉൾകദനം (lyrics) Hridhayam Vingipadukayani ulkadhanam
🌹 *ഹൃദയം വിങ്ങിപ്പാടുകയാണീ ഉൾകദനം* 🌹
രചന: *ജാഫർ സഅദി ഇരിക്കൂർ*
അല്ലാഹ്...അല്ലാഹ്... അല്ലാഹ്...അല്ലാഹ്...
അല്ലാഹ്...അല്ലാഹ്... അല്ലാഹ്...(2)
അല്ലാഹ്...ഹൃദയം വിങ്ങിപ്പാടുകയാണീ ഉൾകദനം...
അല്ലാഹ്....
ഉദയം കാണാതലയുകയാണീ പാപി മനം...(2)
ദുനിയാവിൻ തീരത്ത്... ദുരിതങ്ങൾ തീരാതെ...(2)
ദുർമാർഗക്കടലിൽ
മുങ്ങി ഞാൻ...
അല്ലാഹ്...അല്ലാഹ്...
അല്ലാഹ്...
(അല്ലാഹ്... ഹൃദയം...)
സുബ്ഹിൻ നേരം സ്തുതികൾ നേർന്ന്...
ശുക്റുകളോതുന്നു ലോകം...
സുഖമീ മണ്ണിൽ ആർഭാടങ്ങൾ...
തേടുകയാണീ ഞാനും...(2)
നിൻ വഴികൾ നീ കാട്ടണേ.....
നീ അകതാരിൽ നിറയണേ.....
നിൻ വഴികൾ നീ കാട്ടണേ...അല്ലാഹ്...
നീ അകതാരിൽ നിറയണേ......
ആലങ്ങൾ പോറ്റീടും നായകനെ...
കാരുണ്യവാനായ തമ്പുരാനെ...(2)
അല്ലാഹ്...അല്ലാഹ്...
അല്ലാഹ്...
(അല്ലാഹ്... ഹൃദയം...)
അകമുരുകുമ്പോൾ
മനം നീറിടുമ്പോൾ...
നിൻ തിരുനാമം കാവൽ...
അഹദിയ്യത്താകും നിന്റെ പ്രകാശം...
ആഖിറ വിജയത്തിൻ കാതൽ....(2)
ആയുസ്സിതെന്തിന് ആത്മീയ ലോകം... നേടിയതില്ലെങ്കിൽ പാരിൽ...(2)
വെറുതെ...
വെറുതെ...ദുനിയാവേകും പാഴ്സുഖങ്ങൾ നുകരാനോ...
വെറുതെ..ദുനിയാവേകും പാഴ്സുഖങ്ങൾ നുകരാനോ...
ദുനിയാവിൻ തീരത്ത്... ദുരിതങ്ങൾ തീരാതെ...(2)
ദുർമാർഗക്കടലിൽ
മുങ്ങി ഞാൻ...
അല്ലാഹ്...അല്ലാഹ്...
അല്ലാഹ്...(2)
(അല്ലാഹ്... ഹൃദയം...)
ദുനിയാവിൻ തീരത്ത്... ദുരിതങ്ങൾ തീരാതെ...(2)
ദുർമാർഗക്കടലിൽ
മുങ്ങി ഞാൻ...
അല്ലാഹ്...അല്ലാഹ്...
അല്ലാഹ്...(3)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment