ഓമന മുഹമ്മദീനെ / Omana muhamadine

🌹 *ഓമന മുഹമ്മദിനെ (സ) ഓത്തിനയച്ചില്ലാ...*🌹 

ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ലാ...
ഓമനിക്കാൻ വാപ്പ വേണം,
വാപ്പ ജീവിപ്പില്ലാ... ×2

ആമിനാ ബീവിന്റെ ഖൽബിൽ നൊമ്പരം പെരുത്ത്...
ആറ്റലായ മോനെയോർത്ത്, വേദനാ പെരുത്ത്...

            [ഓമന മുഹമ്മിനെ...]

ഏറ്റ ദുഖം കാട്ടിടാതെ ഓമനിച്ചണച്ച്...
ആമിനാബി പൂമകനെ ചുംബനമണച്ച്...
അത്തലിൻ തൻ മുത്ത് മോനെ, ആറ്റു നോറ്റു പോറ്റി...
ആമിനാബി ആശയോടെ പൂമകനെ തീറ്റി...

അങ്ങനെ കാലം കഴിയും കാലമൊരുനാളിൽ...
ആമിനാബിയും മകനെ വിട്ട് പോയി വിണ്ണിൽ...

ആരുമില്ലാതേകനായി..
ഭൂമിയിൽ നബിയുള്ളാഹ്..
ആറുവയസ്സായ കാലത്താറ്റലാം നബിയുള്ളാഹ്..

          [ഓമന മുഹമ്മദിനെ...]

ഭൂതലം പൂക്കുന്ന മുമ്പെ
വാപ്പയും പിരിഞ്ഞു...
ബാലനായ് വരുന്നു കാലം ഉമ്മയും പിരിഞ്ഞു...

ആരുമാരും ഓമച്ചില്ലെങ്കിലും വളർന്നു...
ആടലെന്നിൽ ആടുമേച്ചാ കൊച്ചുമോൻ വളർന്നു...

ഓത്തുപള്ളീലോതിയില്ല, 
എങ്കിലുമാ ബാലൻ..
ഓർത്തിടാതെ പോലുമോറ്റ കള്ളമോതിയില്ലാ...
നേരുമാത്രം ചൊന്നതാലെ സത്യവാനാ ബാലൻ...
നേടി അൽ-അമീനതെന്ന ത്യാദി സത്യശീലൻ...

       [ഓമന മുഹമ്മദീനെ........

/✍🏼 *മദീനയുടെ* 👑 *വാനമ്പാടി*