എനിക്കെൻ്റെ ത്വാഹാന്റെ പൂവദനം കാണണം (lyrics) Yenikente Thwahante poovadhanam kananam
🌹 *എനിക്കെൻ്റെ ത്വാഹാന്റെ പൂവദനം കാണണം* 🌹
എനിക്കെൻ്റെ ത്വാഹാന്റെ പൂവദനം കാണണം..
എനിക്കെൻ്റെ നൂറിന്റെ തിരുപ്രകാശം എൽക്കണം..2
ഒരുനാൾ മെഹബൂബെ എൻ കനവിൽ അണയണം
സവിതം വന്ന് നിന്ന് എന്നാശ തീർക്കണം
കവിതകൾ ഇശലുകൾ പാടി പാതിന്നൊരു മദ്ഹിൻ പാട്ട്
അധരം നിറയും ഖൽബ് കുളിരാണ് ആ സ്വരം കേട്ട്
ഫിദാക അബി വഉമ്മി
യാ റസൂലള്ളാഹ്
ഫിദാക അബി വ ഉമ്മി
യാ ഹബീബല്ലാഹ്
(എനിക്ക് എന്റെ ത്വാഹ )2
കുട്ടികാലം തൊട്ടെ പൊന്നുമ്മയും പിന്നെ പൊന്നപ്പയും കഥ ചൊല്ലിത്തന്നു
മക്ക മണൽത്തരി കോരിത്തരിച്ച ഹബീബിൻ ചരിതം പറഞ്ഞു തന്നു -2
പള്ളിക്കൂടത്തിലെ ഇൽമിന്റെ ജ്യോതിസ് ഖുർആനിൽ മുത്തിനെ കാട്ടിത്തന്നു
അമ്പർ മണം വീശും മുത്ത് റസൂലുല്ലാഹ് അന്നെയെൻ ഉള്ളിൽ പതിഞ്ഞിരുന്നു
എന്ത് വസന്തനാള്
പുണ്യ റബീഇൻ സുഗദ്ധനാൾ
ആകാശ പൊന്നമ്പിളി മാനത്തിൽനിന്ന് താഴെ വരുന്നനാൾ
ഹുദ് ബിയദി യാ സനദി
യാ റസൂലല്ലാഹ്
ആഖിഹിറത്തിൽ ഹൌളുൽ ഖൗസർ ഏക് നുറുള്ളാഹ്...2
സൗറന്ന മാളത്തിൽ പാമ്പ് നോവിച്ചിട്ടും കാലെടുത്തില്ലെന്ന സിദ്ദിഖ്
അങ്ങ് മറഞ്ഞെന്ന് കേട്ടയുടെനങ്ങ്
വാളെടുത്തു ഉമറുൽഫാറൂഖ് (2)
അത്രവരില്ലേലും എന്റെ ഹബീബേ കരളിലുണ്ട് മുഹബത്ത്
ആഷിഖിന് ശീലുകൾ കേട്ടോണ്ടിരിക്കുപ്പോൾ എന്തൊരു നെഞ്ചില് റാഹത്ത്
ഒന്നുവിളിച്ചൂടെ ഹബീബേ
ചാരത്തിരിത്തികൂടെ
റൂഹോന്നു ഉരിഞ്ഞു തരാം പകരം ആമുഖം കാണിച്ചൂടെ
(ഹുദവിയാദി )2
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment