പാടി തുടങ്ങീടാം മദ്ഹിൻ ഈരടികൾ (lyrics) Padi thudangidam madhhin eradikal

🌹 *പാടി തുടങ്ങീടാം മദ്ഹിൻ ഈരടികൾ* 🌹

1:: (പാടി തുടങ്ങീടാം ജഗ പാലകൻ കുദ്റത്തിനാലെ
 തേടും തുണ നൽകിടാൻ സുബ്ഹാനനാ ബറകത്തിനാലെ
 മങ്കമാർക് ഇമ്പരായ് ഒളിയേകിടും തരുണിമാരെ
 ലെങ്കും ചരിത്രം ഓതിടാൻ വിധി താ തമ്പുരാനെ......) *2*



2:: ബദ്‌റുൽ ഹുദ ത്വാഹാ റസൂലിൻ മലർകനിയാകും പുന്നാരപ്പൂവ്.. 
ബദ് റൊളി പോൽ ലെങ്കി വിളങ്ങും ഫാത്തിമ ബീയാം സുഹ്‌റ ബതൂൽ... 
കരൾ കനിയായി നല്ല വിശേഷം നല്കിയവർക് ചെമ്മലർറസൂൽ... 
കതിരൊളിയാം സ്വർഗപതിയിൽ മങ്കകൾക്കെന്നും അരഷാകും ജീവ്..  

ചിങ്കം അലിയാർക്കവർ തുണയായി വാഴും മദീന തന്നിൽ 
തിങ്കൾ ഹസൻ ഹുസൈൻ കനികൾക്ക് മാതാവായി മണ്ണിൽ
ആരാമം തന്നിൽ പൂമണം വീശിടും സുഗന്ധമുല്ല 
ആരംഭത്തോടാവർ മേൽ ഞങ്ങൾ തർളിയത്ത് ചൊല്ലാം



3:: (വിശ്വാസികൾക്കെന്നും മാതാവ് നബിക്കാശ്വാസമേകിയ പൂങ്കാവ് 
നിസ്വാര്ഥയാം തങ്ക കനിയാണ് 
എന്നും മിന്നും ഖദീജ ബീ മലരാണ്...) *2*

(നബിയോരിൽ ഈമാൻ ഉറപ്പിച്ച് 
ആദ്യം അഭിമാനത്തോടവർ ജീവിച്ച്..) *2*
(ഇറസൂലിനെന്നും തണിയായി 
ബീവി ഇമ്പപ്പൂന്തോപ്പിലെ കിളിയായി... ) *2*
                        *(വിശ്വാസികൾക്കെന്നും മാതാവ്)* 



4:: (മുത്ത് റസൂലിൻ തിരു സൗജത്ത് 
സത്യപതി ബീവി ആയിഷത്ത് 
പുണ്യർ അതീഖിൻ പുന്നാര ബിന്ത് 
ജന്നത്തിന് ഒളി ലെങ്കി മിന്നും മുത്ത്...) *2* 

(ഔതാര്യത്തിന്നിറ കുടമാണവർ 
ഔൽസുക്യം കാണിച്ച ജ്ഞാന കഥീർ.. ) *2* 
പൂമലർ ത്വാഹാവിൻ മൊഴിമുത്തുകൾ 
പാരിന്നായി നൽകിയ തരുണീയവർ 
റബ്ബേ സ്മരിച്ചു കണ്ണീരൊഴുക്കി 
ഹുബ്ബിൻ മരന്തം അവർ തുരത്തി 
സഹാബോറിൽ ശക്കിൻ മറകൾ നീക്കി 
ഷറഫെറും മേനിയ ഒളിവ് കത്തി..



5:: (സത്യത്തിരുമത പൂവനമിൽ വിരിഞ്ഞുള്ളൊരു സൂനം 
മുത്തോളിയാം നഫീസത്തുൽ മിസ്‌രിയ്യ നാമം 
സാത്വികരാം മധു മാനിനി മാർക്കിടയിൽ വെണ് താരം 
സാദാകയായി പെരിയോനിൽ അടുത്ത കണ്മണി പാരം.. ) *2*

മിസ്രിൻ തങ്ക വിളക്കായി 
മഹദി അണഞ്ഞു കുളിരായി 
മർത്യാ ജനങ്ങൾ ഒന്നായി 
യത്തീ കദനക്കഥയായി 
ആശ്വാസത്തിരി അവർ നീട്ടി 
ആകുല ബീദി അവർ മാറ്റി 
ആരിലും പുകഴ്‌ത്താൻ കൊതി നാട്ടി 
ആകെയും പൊൻപ്രഭയും കാട്ടി 
                  *(സത്യത്തിരുമത പൂവനമിൽ)*



6:: (സൽകുണ ചിറ്റത്താൽ തെളിയും മണി മാനിനിയാം ബീവി 
സർവജഗം വാഴ്ത്തും മഹിളാ മണി ഹാജറ ബീ പൂവി 
പുണ്യർ തിരു ഇസ്മായിൽ നബിയോരുടെ മാതാവ് 
ധന്വാ പൂവാം കരുൾ ഇബ്രാഹീം നബി തൻ ജീവ്...) *2* 

ഇറയോന്റെ കല്പനയാൽ മക്കത്ത് 
ഇരവും പകൽ പാർത്തല്ലോ മോനൊത്ത് 
ജനവും ജല ഫലമില്ല ദേശത്ത് 
ജഗന്നാഥൻ തുണ യുണ്ടെന്നുള്ളോർത്ത് 
(സംസം കനിവിൻ തെളിനീരായ് ഒഴുകിടെ മണ്ണിൽ...) *2*
സംസ്കാരം തളിരിട്ടന്ന് മക്ക തൻ സൈകത ഭൂവിൽ 
            *(സൽകുണ ചിറ്റത്താൽ)*


7:: (സംശുദ്ധ ജീവിതത്താൽ ചരിതത്തിൽ സുഹ്റത്ത് സംശിഗർ മധു നാരി 
ഏറെ സംഭവ ബഹുലമാ മുന്തിരി ചന്തിര സുന്ദര മേനി സംസ്‌കൃതയല്ലോ ആസിയ ബീവി...) *2* 

ജീവിതം ഫറോവത്തിൻ കൊട്ടാരത്തിൽ കയിച്ചു 
ജീർണതക്കെതിരായി എന്നും അവർ ചലിച്ചു 
മൂസ നബിക്ക് തണിയായി പൂവി ബീവി ജീവിച്ചു 
മൂടണം ഫിർഔനിൻ വാദം വാദ ഗണിച്ചു 

സത്യ മതം മുങ്കർ മുന്നിലണഞ്ഞു മഹൽ മണി നാരി തന്റെ ഹിതം സർവം ഹീലായ് ഹീലായ് 
 സമർപ്പിച്ച് ഈമാനിൻ മാർഗിൽ ചലിച്ച് 
           *(സംശുദ്ധ ജീവിതത്താൽ)*


8:: (അകലത്തിൽ പാറിടും പ്രവെ 
ആരാമം തന്നിലെ പൂവേ 
വന്നെന്നിൽ ചൊല്ലിത്തരുമോ 
പുണ്യമാം ചരിതം 
മർയം ബീവി തൻ ചരിതം...) *2* 

(ഭൂവിൽ പതിവൃതയായി
 അവർ പാവന പൂ മലരായി..) *2* 
(ഈസ മസീഹോരെ മാതാ
 അതിശയമാണവരുടെ ഗാഥാ..) *2* 
(സ്വർഗ്ഗ കന്യകൾക്കിടയിൽ 
ലെങ്കിടുന്ന നാരി 
സാഥ്വിഗയിൽ ചൊരിയും ഞങ്ങൾ 
തർലിയ്യത്തിൻ മാരി )... *2* 
                *(അകലത്തിൽ പാറിടും)*


9:: ( ആത്യാത്മിക സരണിയിൽ വെളിച്ച മേകിടും നിലാവ് 
വിത്യാവിചാരമൊക്കെ മാറ്റി നിർത്തിയുള്ള പൂവ് 
റബ്ബേ അറിഞ്ഞു വഴിപ്പെട്ട ദീനിൻ മുത്തോളിവ് 
റാബിയത്തുല്ലദവിയ്യത്തതെന്ന സ്നേഹ കാവ്...) *2* 

10:: ആരാധനകൾ ചെയ്തു ദിനേന ഗാത്രം 
ആവന്ത്യക്കല്ലാഹ് എന്ന വിചാരം മാത്രം 
കൽബുള്ളിൽ വിലായത്തിന് സുവർണ ചിത്രം 
ഖൽകുകൾക്കെന്നും അവർ അഭയ സത്രം 
കള്ളൻ ഒരാൾ തൻ വീട്ടിൽ കയറി 
കൊള്ളാ നടത്തിയ തൊണ്ടിയുമായി 
തള്ളി വെളിക്ക് കടക്കുവനായി 
നോക്കും സമയത്ത് 
ചുമർ മാത്രം 
നീക്കം പിഴച്ചു പൊളിഞ്ഞു സൂത്രം 
ആത്മീയ വഴി ചാലിച്ച ഗാത്രം 
ആശ്വാസം തിരി തെളിയും നേത്രം... 

11:: (മണിമുത്ത് ബീവി സുമയ്യത്ത് 
നല്ല മതത്തിനായ് വരിച്ചു ശഹാദത്ത്
മതം പൊട്ടി വരുന്ന ജഹാലത്ത് 
നീക്കി മഹൽവഴി പുണർന്നൊരു പൂമുത്ത്...) *2* 

(കൊടും ലുൽമിൻ ശരമാരി അവർ നേരെ 
അന്ന് തൊടുത്തല്ലോ അദാബുകൾ അവർ ഏറെ 
തടുത്തവർ അവയെല്ലാം സബ്‌റാലെ 
ഏറ്റം അടുത്തവർ ഇലാഹിലായ് ഫള്ലാലേ..) *2*
               *(മണിമുത്ത് ബീവി)*


12:: (ജൊലിത്ത് പതി മിസ്ർ ഉദിത്ത് ജമാലിയ്യത്ത് ഉയർന്ന മനമി സുലേഖ ബീ 
പെരുത്ത് പുകളെഴു മികത്തെ യുസുഫ് കൊതിത്ത് ബീവി തനിക്കായി..) *2* 

പോരിശ ബീവി പൂമലർ നാരീ ഈരീത മാനിനിയാം പൂവി 
വീശിടും ഉള്ളിൽ പൂമാരി 
നബിയോരിലോതി മക്‌സൂദ്‌ തേടി നബിയുല്ലാഹ് മാറി മുഷിപ്പുള്ളമേറി 
             *(ജൊലിത്ത് പതി)*

മണ്ണിതിലന്നവർ ആകം വരാതെ 
ആലിമുൽ ഖൈബ് അവരെ കാത്ത് 
ആശകൾ പോൽ കുസുമം പൂത്ത്
മംഗളമായി നബി യൂസുഫർ 
ഇണയായി സലീഖയെ തുണ ചേർത്ത് 
ആവനിയിൽ സസുഖം പാർത്ത്

യാ റാഹീമല്ലാഹ് 
കനിയേണം അല്ലാഹ് 
തുണഏകിടല്ലാഹ് 
അൽഹംദുലില്ലാഹ് 
              *(ജൊലിത്ത് പതി)*


/ *✍🏽മദീനയുടെ👑വാനമ്പാടി*