അഹദ് നൂറിലാദരം (lyrics) Ahadh Nooriladharam
🌹 *അഹദ് നൂറിലാദരം* 🌹
*രചന:ജാഫര്‍ ഇരിക്കൂര്‍*
അഹദ് നൂറിലാദരം ചൊരിഞ്ഞു സ്വലാത്ത്
അലിഫവന്റെ മീമതില്‍ പുണര്‍ന്നു ഹയാത്ത് 2
ആലമാകെ വാഴ്ത്തിടുന്നു ആ പുകള്
ആദിയോനുമാദരിച്ച സ്നേഹ തിങ്കള് 2
(അഹദ്..)
അകം പൊരുള്‍ ദീനിന്റെ പ്രഭയായ മീമ്
അകങ്ങളില്‍ നേരിന്റെ ബദ്റുത്തമാമ്
അശരണര്‍ക്കായെന്നുമലിവിന്‍ ഇമാമ്
അറിഞ്ഞവര്‍ തീര്‍ത്തുള്ള പ്രണയ കലാമ് )2
മഹീതരെ മഹത്വമിലതിരുകളുണ്ടോ
മദനീ..ഹബീബുള്ള മലര്‍ സഹ്റ് ചെണ്ടോ )2
പ്രഭാ പതിയെ...,പ്രവാചകരെ...
പ്രകീര്‍ത്തനപ്പൂ പ്രിയ നബിയെ 2
(അഹദ്..)
എഴുതീ ഹബീബിനെ റാവികളേറെ
പടര്‍ന്നുവാ വീഥികള്‍ ദാഇകളാലെ
എതിരികള്‍ പോലുമാ സവിതമണഞ്ഞാല്‍
അകം കുളിര്‍ പ്രേമമായലിയുന്ന ചേലെ )2
പ്രേമീ ബുറാഖന്ന് തേങ്ങിയിരുന്നു
കേട്ട് തലോടാന്‍ ഹബീബുമണഞ്ഞു )2
പ്രിയ റസൂലും...റൂഹുല്‍ അമീനും...
അനുരാഗിയും... സഫര്‍ തുടര്‍ന്നു
(അഹദ്..)2
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment