അഖിലപ്പൊരുൾ | Akhilapporul Malayalam Qawwali Lyrics | Mansoor Kilinakkode | Team Jalwaye Madeena

 

Akhilapporul  


യാ സയ്യിദീ.... കനിവേകുമോ.... യാ.... സനദി....


അഭിലാഷം റൗളാ പൂന്തോപ്പിൽ എത്താൻ വിധിക്കള്ളാ... എത്താൻ വിധിക്കള്ളാ...
അഭിമാനമാകും മൺ തരിയിൽ മുത്താൻ തുണക്കള്ളാ... മുത്താൻ തുണക്കള്ളാ...

(അഭിലാഷ.....
              തുണക്കള്ളാ...)
                                 
അഹദത്തിലഹദായവൻ
അമൈത്തുള്ള നൂറേ...(2) 
അധികാര കുർസിൽ  പോലും പ്രസരിച്ച പേരേ...(2)
ആദമിൻ സന്താന സമ്മാന ദൂദേ...
ആലത്തിൻ റഹ്‌മത്ത് ഖാജാ റസൂലേ...(2)
അകലേ...
അകലേ പതി  മക്കാവിൽ  പൂത്ത ആരമ്പ പ്പൂവേ... നബി ആരമ്പ പൂവേ...
അകമിൽ സദാ സുൽത്താനായി വാഴും പാരിൻ നേതാവേ... നബി പാരിൻ നേതാവേ...

(അഭിലാഷ.....
              തുണക്കള്ളാ...)

അജ്മൽ നിലാവന്ന് അജമിനെ മേച്ചു...
അജബേറിടും ബാല്യം അഴകായ് തുടിച്ചു...(2)
അൽ അമീൻ നാമത്തിൽ കീർത്തീ മികച്ചു...
അഹദിന്റെ വേദം പിന്നേ അവരിൽ ലഭിച്ചു...(2)
നബിയായ് നബിയായ് ദഅവത്തിന്റെ തുടക്കം
നൽകിയതോ ദുഃഖം...
നൽകിയതോ ദുഃഖം
പരിഹാസ വാക്കുകളോതി ഖുറൈശി...
കൊമ്പരടക്കം ആ വമ്പരടക്കം...

(അഭിലാഷ.....
              തുണക്കള്ളാ...)

അക്രമം കാട്ടി നബിയേ അവരാട്ടി...
അവസാനം ഹിജ്റക്കായ് അമറന്ന് കിട്ടി...(2)
ജബലിന്റെ നാട്ടിൽ ജമലേറി മട്ടിൽ...
സിദ്ധീഖരേ കൂട്ടി നീങ്ങി ഇരുട്ടിൽ...(2)
അജ്‌വാ അജ്‌വാ പഴത്തിൻ നാടും വീടും സ്വാഗതം പാടി...
വരവേൽക്കുവാൻ കൂടി...
അനുഭൂതി കൊണ്ടന്നൻസ്വാരികളും കൂട്ടമായ് പാടി...
 ത്വലഅൽ ബദ്റു പാടി...

(അഭിലാഷ.....
              തുണക്കള്ളാ...)

ഇസ്സത്ത് കാത്ത് ഇതിഹാസം തീർത്ത്...
ഇഹമിൽ പെരുത്ത് ഇസ്ലാമിൻ സത്ത്...(2)
മതപാഠമൊഴി കോർത്ത് വിജയം കൊരുത്ത്...
മെഹബൂബരെ ഖൽബിൽ മധുരം പെരുത്ത്...(2)
ദീനിൻ ദീനിന്റെ വെന്നി കൊടികൾ നാട്ടിയതേറേ ദേശത്ത്... വിവിധ പ്രദേശത്ത്...
ധീരം സ്വഹാബത്തവരാൽ പിന്നെ എങ്ങും ദഅവത്ത്...
തിരു ദീനിൻ ദഅവത്ത്...

(അഭിലാഷ.....
              തുണക്കള്ളാ...)