Manam Potti.. | Nasif Calicut 🌹 *മനം പൊട്ടി കരയുന്നിതാ* 🌹

 



🌹 *മനം പൊട്ടി കരയുന്നിതാ* 🌹

മനം പൊട്ടി കരയുന്നിതാ

മഹ്ബൂബെ ﷺ പ്രണയിച്ചിതാ

മതിവോളം നളർക്കാൻ സദാ

മനസ്സെന്നും കൊതിക്കും നാഥാ

മനസ്സെന്നും കൊതിക്കും നാഥാ] ×2


[മദീന മഞ്ചുള നാമം അലതല്ലി വരുന്നേ

മഷിത്തുള്ളി ചലിച്ചും കൊണ്ട് ഇശലായി വിരിഞ്ഞേ...] ×2


[മാദിഹീങ്ങൾ പാടിയാ വനിയിൽ ചേർന്നേ

മരുഭൂവിൽ ചേർന്നവർ സലാമും ചൊന്നേ...] ×2


ഫുആദീ... ഫുആദീ ഫീ ഖിസ്വാലീ ഹബീബീ ﷺ

റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ ﷺ


[മനം പൊട്ടി........ കൊതിക്കും നാഥാ] 


[പലരുമെൻ സലാമങ്ങിൽ ﷺ പറഞ്ഞിട്ടില്ലേ 

പലവട്ടം പതിവായി ഞാൻ പുകഴ്ത്തിയില്ലേ] ×2


പറക്കാനായി ചിറകുണ്ടേൽ പറക്കും ഞാനേ... 

പതിത്വൈബ ബലദിൽ ചെന്നിറങ്ങും ഞാനേ


ഫുആദീ ഫുആദീ ഫീ ഖിസ്വാലീ ഹബീബീ ﷺ

റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ ﷺ


[മനം പൊട്ടി............ കൊതിക്കുന്നതാ] ×2


/ *മദീനയുടെ👑വാനമ്പാടി*