സ്നേഹ നിലാമുല്ലാ | Sneha Nilamulla | Madh Song Lyrics | Shukoor Irfani Chembirika
സൗറിലെ ഇരുൾ കൂരയിൽ
സൗരഭ്യമായ് തണിയിൽ
സ്വിദ്ദീഖിൻ തണൽ
സുഖമേകിയെ സുരലോക സയ്യിദരിൽ
ഷറഫൊളിയായ്
ഈണമേ രാഗമെ പ്രേമ മഴയിലെ തെന്നലേ റൂഹുമേ
ഹൃദയ വനിയിലെ താളമാം ദൂദരെൻ
ഇഷ്‍കുമേ
ഈ മനം
തേടി തളരുമതെങ്കിലും
അണയുവാൻ... ആ തീരമേ
ശംസരെ
ശിരസിനെ ഊരാൻ
ശുജാഅത്തേറി ഉമറിൻ മനം
ശറഫരെ
ശുഭമാലെ അന്ന് നീങ്ങിടുന്നാ ഹരം
പോകുവാണോ സയ്യിദി
നൊന്ത് പാടി ബിലാലര്
പുൽകണം ഒരു നാളിലായ്
പ്രണയം
പറയും ഓരം ചാരെ...
സൗറിലെ ഇരുൾ കൂരയിൽ
സൗരഭ്യമായ് തണിയിൽ
സ്വിദ്ധീകിൻ തണൽ
സുഖമേകിയെ സുരലോക സയ്യിദരിൽ
ഷറഫൊളിയായ്
ആ മണൽ തരിയുമറിഞ്ഞാദ്യമായ്...
തരുൾ സൂനമായ് വാണിടും പ്രിയം...
ആ മുഖം ഏകിടുമെൻ സാന്ത്വനം...
വിതുമ്പീ മൊഴീ യൊഴുകും ഓളമേ...
നിലാ മാരി തൂകുന്ന പൂന്തെന്നലായ്...
മിഴീ കോർക്കുന്നോ ഇന്നീ രാവിന്റെ തീരത്തായ്...
ആ വനിയിൽ തേൻ നുകരുകയാനന്ദമായ്...
ശംസരെ ശജറ് ചൊല്ലും മദ്ഹിനൊലി ഹജ്റേറ്റു മീട്ടും സ്വരം...
ശറഫരെ കനവിൽ വരേണം കനിയണം ആ വരം...
റൂഹൊഴിഞ്ഞാൽ തീരുമോ എൻ പ്രാണനും വിധിയേറുമോ
പ്രണയമോതിയ ഖൽബ് തേടും ഹിതം...
കാത്തൊരു മോഹം ചാരെ...
ഈണമേ രാഗമെ പ്രേമ മഴയിലെ തെന്നലേ റൂഹുമേ
ഹൃദയ വനിയിലെ താളമാം ദൂദരെൻ
ഇഷ്‍കുമേ
ഈമനം
തേടി തളരുമതെങ്കിലും
അണയുവാൻ ആ
Album : Eename Ragame
Song : Sourile Irul Koorayil
Post a Comment