സനദീ സലാം | മദനീ മുസ്തഫരെ | Sanadi Salam | Madani Musthwafare | Song Lyrics | Sahad Mathoor | Junaid Hasani Chorukkala

 

 മദനീ മുസ്തഫരെ
മധുരത്തേൻ മലരെ
മതിയായ് മണ്ണിലുദികൊണ്ട ദൂതരെ
മകരന്ദം പൊഴിച്ച സത്യശീലരെ

വദനമൊരതുല ചിത്രമേ
മെഹബൂബെ... സ്വല്ലല്ലാ
വചനം വഹ് യ് മാത്രമേ
നേരിന്റെ... നറുമുല്ലാ
സനദീ
സനദീ യാ നബീ യാ ഹബീബീ സലാം... 2

ഉലകിൻ കാരണരല്ലേ
താജൊളിവേ.. സ്വല്ലല്ലാ
നിലവാം കാമിലരല്ലേ
ത്വാഹിറരെ... നൂറുല്ലാ
സനദീ
സനദീ യാ നബീ യാ ഹബീബീ സലാം... 2

അമ്പിയരിൽ ഇമാമരെ
ആശ്രിതരെ... സ്വല്ലല്ലാ
അമ്പവനിമ്പദൂതരെ
ആദരരെ... ഖൈറുല്ലാ
സനദീ
സനദീ യാ നബീ യാ ഹബീബീ സലാം... 2