മടവൂരിൻ മലർ വാടിയിൽ | Madavoorin Malar Vaadiyil | Song Lyrics | Nisamudheen Puthoormadam

 

മടവൂരിൻ മലർ വാടിയിൽ പാടി ഞങ്ങൾ 
മഹബ്ബത്തിന് മധു തേടി

ജന ലക്ഷം വന്നണയുന്നെ 
മന മോഹം പൂത്തുലയുന്നെ
അഖിലർക്കും തണലായൊരു താജ 
അമ്പവനേകിയ ഔലിയ രാജാ

ആത്മീയ ലോകം വാഴും 
ഷെയ്ഖ് മടവൂർ സി എം 
രോഖം ലോപം വേണ്ട
തിരു നാവാൽ ശൈഖുന ചൊന്നാൽ 
അതിനാൽ അദുവ്വും മാറി 

യാ ഷെയ്‌ഖി മടവൂരി
യാ ഖുതുബി മടവൂരി 
തിരുനബി പ്രണയത്തിൽ നിറകുടമായ് 
ഇരു ലോക വിജയത്തിൽ അവർ തുണയായ് 
മീമോട് തുടങ്ങുന്നേ മീമിൽ ലയിക്കുന്നെ 
നാവാൽ ജപിക്കുന്നെ നാഥൻ രിള തേടുന്നെ

കേരളക്കരയോരത്ത് 
കേളികേട്ടൊരു ദേശത്ത് 
കേമമാർന്ന കറാമത് 
കേട്ടു CMൻ ശുഹ്രത് 

റബീഉൽ അവ്വൽ പന്ത്രണ്ടിലായ്
തിങ്കളുതിച്ചൊരു സുദിനമിലായ്
അജബുകൾ അനവധി സവിധമിലായ്
അനുഭവിച്ചറിഞ്ഞവർ മനം കുളിരായി 
 

ആദരവോടെ ലോകം വാഴ്ത്തി 
ആരിലുമാശ്രയ സ്നേഹം നൽകി 
ആലമിലാകെ കുളിരു പകർത്തി 

കാണ്ണീരോടെ വന്നു 
കഥനങ്ങൾ ജനം ചൊന്നു 
ഏവർക്കും പരിഹാരം നൽകി
ഖുതുബുൽ ആലം Cm ഷെയ്ഖ് 

യാ മദധീ ഷെയ്ഖുന സി എം 
യാ ഖുതുബുൽ ആലം സി എം 
ഉൻളുർ ഇലയ്നാ സി എം 
ഹുദ് ബീ യദീ യാ സി എം 

പാപക്കറ മായ്ക്കാനായ് 
പരനോടായ് തേടുന്നു 
പാവങ്ങൾ ഞങ്ങൾക്കായ്  
ശുപാർശകരാവേണേ