ഉക്കാശയും റസൂലും | പ്രാണനെക്കാളും പ്രേമമായ് | Ukkashayum Rasoolum | Prananekkalum Premamay | Song Lyrics | Suhail Koorad | Noushad Baqavi

 



പ്രാണനെക്കാളും പ്രേമമായ് നൂറിൻ
പാൽക്കടൽ നീന്തിയ
സ്വാഹിബോരെ
പോരിശത്താജേ
പുണരുവാനുള്ളിൽ
പൂത്തമോഹത്താൽ
പിടഞ്ഞവരേ (2)

റൂഹീഫിദാകയാ പാടിഉക്കാശത്തേ
നഫ്സീഫിദാകയാ
ചൊല്ലിയവരാശിത്തേ
നെഞ്ചിലായ് ചേർക്കേണം
മൊഞ്ചിലായ് കൂട്ടേണം
പഞ്ചവർണ്ണ ചിറകിൽ പാടി ഹുബ്ബാൽ

(പ്രാണനെക്കാളും)

റാഹത്തായ് ചോദിച്ചേ
രാവിൽ ഉക്കാശത്തേ
റഹ്മത്താമീനിന്റെ രീഹിലുയരാൻ..(2)
പുണരാൻ എന്ത് മോഹം
എന്റെ ദാഹം തീർത്ത്താ നാഥാ
പുലർന്നാൽ എന്ത് ഭാഗ്യം
എന്റെ സൗഖ്യം ചേർക്കുമോ നാഥാ
കരി വീണ ബദനാണള്ളാഹ്..
ഇരുൾ വീണ വഴിമാറ്റള്ളാഹ്..
ഹൃദയവനിയിൽ ഉദയഗുരുവേ
വിധിയും പുണരാൻ...

(പ്രാണനെക്കാളും)

മാപ്പെനിക്കേകേണം മൗത്തിനൊരുങ്ങേണം
മുത്ത് നബി വാക്കാകെ കണ്ണ്നീരായ്.. (2)
ബദ്റിൽ എന്റെ ദേഹം നൊന്ത് വടിയാൽ യാ റസൂലള്ളാഹ്
പകരം നോവ് തരണം പുണ്യജസദിൽ
യാ റസൂലള്ളാഹ്
കാമിലർ ഉക്കാശയെ നോക്കി
കേട്ടുടൻ പുടവായും
നീക്കി
കണ്ട സഹബോർ കണ്ഡമിടറി കണ്ണ്ചിതറി

(പ്രാണനെക്കാളും)

ആറ്റലെൻ ഖൽബല്ലേ പോറ്റുമെൻ റൂഹല്ലേ...
പറ്റുമോ ആ പൂവിൻ ഇതൾ നുള്ളാൻ... (2)
വിതുമ്പി ആ ഉക്കാശ തന്റെ ആശ യാ റസൂലള്ളാഹ്
ഒടുങ്ങി ആ നിരാശ എന്റെ ഐശിൽ യാ റസൂലള്ളാഹ്
പാവം ഉക്കാശത്തോരെ
ഭാഗ്യമാണാ ഇശ്ഖോരേ
(കണ്ണ് നീരാൽ ചെന്ന് വീണാ മണ്ണിൻ മേലേ (2)

(പ്രാണനെക്കാളും)