ശാനെ അമ്പിയാ | അനുരാഗമെ അകതാരിലൊളിവാം നിലാവെ | Shane Ambiya | Anuragame Akatharilolivam | Song Lyrics | Rahoof Azhari Ackode | Jafar Irikkur
അനുരാഗമെ
അകതാരിലൊളിവാം നിലാവെ..
അഭിലാഷമെ -
അദബോടെ പാടുന്നു പൂവെ...2
ഹക്കിൻ വിളക്കായി മക്കായിലന്ന്..
ഇഷ്കെ ഇലാഹീ പരക്കാൻ പിറന്ന്..
അലിവൊഴുകും പുഴയായ്
നൂറെ ഖുദാ..
അറിവുതിരും മഴയായ്
രീഹെ ബദാ...
ഖാതിമുൽ അമ്പിയാ ത്വാഹാ...
ഖൈറു ഹാദിൽ വറാ ത്വാഹാ..2
പ്രകാശം പ്രഭാവം പ്രവാചക മുല്ലേ..
പ്രപഞ്ചം പ്രകീർത്തിച്ച പ്രിയ നൂറല്ലേ..
അധരം മധുരം മധുവാ മദീന കൂട്ട്..
അകമിൽ അലിയും ആറ്റൽ ഹബീബിൻ പാട്ട് ..
നബിയെ തണിയെ തരുളായ തങ്ങളെ
കനിയെ കുളിരായ് വരു തിങ്കളെ..
................
വേദം റഹ്മാനീ പാരിലായ്...
വേഷം ഈമാനീ സാരമായ്..
റൂഹെ അലിഫാത്മ മീമായ്..
രീഹെ വഹ്ദാനി നേരായ്..
സുമ സബീലിതാ..ഉലകേറ്റിതാ..
ഖൈറുൽ അനാമി ഹബീബെ..
ഗുരു നിധിയെ ഗുണ മതിയെ
അക നിറ നൂറെ...
അഴകൊളിവെ അലിവരുവെ
നബി മഹ്ബൂബെ..
അരികിലായിരുന്ന് തേൻ
മദ്ഹേറെ പാടിടാൻ...
ആശയാണീ പാപിയിൽ ദൂതരെ..2
ശാനെ അമ്പിയാ
ദിൽ മെ ഇമാമിയാ....
ദീനെ രാസ്താ ദേ ഹംപെ ഹാദിയാ
സനദീ മദദീ ഖുദ് ബിയദീ...
................
നൂറെ പാടുന്നീ മദ്ഹുകൾ..
നീറും വേദന തീരാൻ...
പൂവെ കേഴുന്നെൻ ശീലുകൾ..
നോവിൻ രാവുകൾ മായാൻ..
എൻ ഹബീബരെ എരിയുന്നിതാ..
എന്നാ വരുന്നെൻ കിനാവിൽ..
കുളിരുതിരും മനമലിയും
തിരു മദ്ഹാലെ..
ഷിഫ ചൊരിയും വഴി തെളിയും
സ്വലവാത്താലെ...
ദാഹിയായി ഞങ്ങളും
ഹശ്റിന്റെയാ ചൂടിൽ...
പാനമാ കൗസർ നൽകീടുമൊ..2
സർവ്വ ചരാചര സബബായ മുസ്തഫ
സകല ഗുണങ്ങളും
അങ്ങാലെ മുർതള...
സനദീ മദദീ ഖുദ് ബിയദീ...
...........
Album : Shane Ambiya
Song : Anuragame Akatharilolivam
Lyrics : Jafar Sa'adi Irikkur
Music : Majeed Koorad
Singer : Rahoof Azhari Ackode
Category : Madh Song
Marketing : Flash Media
ശാനെ അമ്പിയ Lyrics
അനുരാഗമെ
അകതാരിലൊളിവാം നിലാവെ Lyrics
shane ambiya Song lyrics
anuragame akatharilolivam song lyrics
rahoof azhari ackode songs lyrics
jafar sa'adi Irikkur songs lyrics
Post a Comment