അല്ലിമലർ മുല്ല നബി | Alli Malar Mulla Nabi | Song Lyrics | Fadhil Moodal

 


 അല്ലിമലർ മുല്ല നബി 
ജല്ല ജലാലിന്റെ സബീൽ
ചൊല്ലി കലിമത്തഖിലർക്കുൾ പ്രഭയേകി
നല്ല ജലീലിന്റെ ഫള്ൽ വല്ലരിയിൽ ഉള്ള മലർ
നല്ല ജമാലോത്തു് ലകിൻ അല്ലലകറ്റി
അല്ലലകറ്റി......അലി മലർ ആ


ആദം നബി മുമ്പേ ഒളിവായ്‌ നറു നിലാവ്
ആരംഭത്താഊ സായ് ജന്നാത്തിലേറി ജീവ്
ആദി പേരിയോന്റെ അമറാൽ ഇറങ്ങി ഭൂവ്
ആദരവിൽ തിങ്കൾ ഫജ്റോടടുത്ത രാവ്

പുണ്യ റബീഉൽ അവ്വലിന്റെ തേരിലേറി വന്ന്
പൂവിമ്പമാമിനാബിക്കൽ അമീനരായ് പിറന്ന് 2
താമരപ്പൂവധരത്തിൽ വിരിയും തബസ്സുമിൻ വർണനക്കില്ലതിര്..തോൽക്കും
(താരാപഥത്തിലെ പൂങ്കമറ്)2
അല്ലിമലർ.....

സാഗരങ്ങൾ പോലും സദ പാടിടുന്ന പേര്
സദാരസമക്ഷം സദ
നേർന്നിടുന്നു നേര്
സാഥ്വികർ സമോഹം
സുമമിൽ തിരഞ്ഞു കതിര്
സാരസമ്പൽ സമൃദ്ധം തിരു മൊഴിയിലില്ല പതിര്

പുണ്യർ റസൂലിൻ നാമകീർത്തി ലോകമിൽ നിറഞ്ഞ്
പുന്നാര താജുൽ അമ്പിയ മൊഴിയതിൽ കവിഞ്ഞ് 2
ചന്ദ്രിക ചന്ത മുതിർതൊളി താജരിൽ
ചന്തമോടെന്റെ സലാമുരത്ത്
റൗള ചാരെയണയാൻ കൊതി പെരുത്ത്2
അല്ലി മലർ....