സുൽത്താൻ | പാതിരാ പ്രണയാർദ്രമായ് | Sulthan | Pathira pranayardramay | Song Lyrics | Ashker

 


Sultan

പാതിരാ പ്രണയാർദ്രമായ് 

പാറുന്നതാ മിഅ്‌റാജില്..
പ്രാണനാം നാഥനേ
കണ്ണിനാൽ കാണാൻ ബുറാഖതില്
  അള്ളാ അള്ളാ... 
മുസ്തഫാ തങ്ങളിൽ സാദ്യം
മാലിക്കിൽ ചേരുവാൻ ഭാഗ്യം
സ്വല്ലി അലാ 
സയ്യിദിനാ
ഖുദ്‌ ബിയദി താജാ....
ഖുദ്‌ ബിയദി താജാ.....
നീല നിലാവാകാശത്തിൽ 
നിന്നരുളിയ സമ്മാനത്തിൻ 
നിത്യാനന്തപ്പൊരുളേ അല്ലാഹ്
                    

സകലത്തിൽ സുൽത്താനാണെൻ ത്വാഹ 
തിരു ത്വാഹാ   രാജാ റജാ
സബ് വഖ്ത്തിൽ വാഴ്ത്തിപ്പാടി അള്ളാ
യാ അല്ലാഹ് സ്നേഹ റോജാ..
ലോകത്തിൽ സ്നേഹത്തിന്റെ
ആഴത്തിൽ ജ്ഞാനത്തിന്റെ
പൊരുളോതി തന്ന നേതാവിൽ
മുഹബ്ബത്ത് അനിവാര്യം
സൽമത്തിനത് കാര്യം
മശഖത്തിൻ മറു മന്ത്രം
മദ്ഹോതിടുകിൽ തന്ത്രം
മദദേ ഗുരു മാണിക്യം
മനമേറ്റിടുകിൽ സൗഖ്യം
സ്വമദവനിൽ സർവ്വമിരിക്കെ
സുരഭിലകൾ ഭൂവ് പരക്കെ
പാകിയതിൻ കാതൽ നൂർ
                         

വചനത്തിൽ ഇല്ലാതൊട്ടും പൊള്ള് 
നബി വാക്ക് പാടെ ഹഖ്
അരികത്തിൽ എത്തുന്നോർക്കും കോള്
ചേലോ ജോറ് ത്വാഹാ നൂറ്..
ഉലകത്തിൻ അങ്ങേ കോണിൽ
ഒളി മുത്തും അരുമത്തട്ടിൽ.
ഉപകരമേകും രാജാവിൽ
സ്വലവാത്ത്  ചൊല്ലീടാം
സുഹ്ബത്ത് കൂടീടാം
നോവുകളെ മായ്ച്ചീടാം
നേർ വഴിയിൽ നീരാടാം
വിനയക്കതിരും ചൂടാം
വിജയത്തേരില്ലാടാം
പാലാറുകൾ ഒഴുകും ജന്നാ
തേനാറുകൾ ഉറയും ഹന്നാ
പടി കയറാനാരിൽ അള്ളാ.. അള്ളാഹ്