പ്രണയം | Pranayam | firdhous kaliyaroad | Hasan fazily |Jaffer Sa'adi Irikkur | New Madh Song 2021




വരികളിൽ വിരിയുന്ന സ്നേഹം ഖൽബിലില്ലെൻ സയ്യിദീ...


സ്നേഹമാൽ ഒഴുകുന്ന മഷികൾ നോക്കുമോ യാ വാരിദീ...


ഹൃദ്യമായ് പാടുന്നു പലരും മദ്ഹിൻ സുന്ദര രാഗങ്ങൾ..


കഴിയുമോ അവരിൽ ഒരാളായി വാഴ്ത്തിടാൻ ഈ ആയുസ്സിൽ


നിനച്ചുപോയെൻ തങ്ങളേ ഞാൻ ദർശനം പല രാവിലെ...


പാപമേറിയ നയനമാലെ കാണുമോ നറു തിങ്കളേ....


പ്രകാശമേ അങ്ങിൽ അലിഞ്ഞവനാകണം ഇനിയുള്ള നാൾ..


സ്വർഗ വാതിൽ കയറണം അങ്ങിന്റെ സഹചരിലൊരുവനായ്....



ദേഹി വിട്ടകലുന്ന സമയം മദ്ഹ് രചനയിലാകണം...


കോർത്ത വാക്കുകൾ ഈണമിട്ട് മുത്തിൻ മുന്നിൽ ചേർക്കണം...


നീട്ടിടുന്നിരു കൈകളെ ഞാൻ നോട്ടമരുളൂ റാഹിമേ...


കാണണം എനിക്കെന്റെ നബിയെ നിന്റെ തൗഫീഖ് ഏകണേ...