പക വെടിയണം കനലൊടുങ്ങണം | Paka Vediyanam | Song Lyrics | Thwaha Thangal | Mansoor Kilinakkode

 


 പക വെടിയണം കനലൊടുങ്ങണം | Paka Vediyanam | Song Lyrics | Thwaha Thangal | Mansoor Kilinakkode


Paka Vediyanam

പക വെടിയണം കനലൊടുങ്ങണം
ഇനി സ്നേഹം നിറയണം
ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം...

ഹിന്ദു മുസല്‍മാനും ക്രിസ്ത്യാനിയും
ഇന്ത്യ തന്നുടെ മക്കളെന്നോര്‍ത്തിടെണം
എന്തിന്നാണീ യുദ്ധകോലാഹലം
നമ്മളൊന്നിച്ചു കൈകളെ കോര്‍ത്തിടെണം... 2
കൃസ്തുവും കൃഷ്ണനും നബിയും പറഞ്ഞുള്ള 
സൗഹാര്‍ദ പാതയില്‍ നീങ്ങിടണം.. 2
(പക വെടിയണം... )

പള്ളികള്‍ ചര്‍ച്ചുകള്‍ അമ്പലങ്ങള്‍
ശ്രേഷ്ട ഭാരത പൈതൃക മന്ദിരങ്ങള്‍
കാത്തിടാം നമ്മള്‍ക്കൊരു മനസ്സാല്‍
കാലമെന്നും പുലര്‍ത്തിടാം സൗഹൃദങ്ങള്‍... 2

ശംഖിന്റെ നാദവും ബാങ്കൊലിയും
പോലെ പളി മണിയും മുഴങ്ങിടട്ടെ

ഇത്‌ ഭാരതം അതി സുന്ദരം
അഭിമാന പൂരിതം
ഇടനെഞ്ചകത്തിലെന്നും അഴകോടെ ശോഭിതം

(പക വെടിയണം... )

ഗാന്ധിജി പട്ടേലും നഹ്രു വന്ന്‌
നമ്മിലേകിയ പൈതൃക മൂല്യങ്ങളെ
ഭംഗം വരാതെ നാം പോറ്റിടെണം
ഭംഗിയോടെയി ഭാരതത്തിന്‍ മക്കളെ... 2
നമ്മളോന്നാണെന്നറിഞ്ഞിടൂ ഇന്ത്യതന്‍ 
മക്കളാണെന്നുമേ നമ്മരെല്ലാം.. 
ചുടു ചോരകള്‍ ഇനി മണ്ണിതില്‍ 
വീഴാതെ നോക്കണം
നറുസ്നേഹമാലെ തമ്മില്‍
കരവലയം തീര്‍ക്കണം
( പക വെടിയണം... )