Madhura Madheena | Nasif Calicut Super Song Latest | മധുര മദീന മുനവ്വറയില് മയങ്ങും

 






🌹 *മധുരമദീന മുനവ്വറയിൽ* 🌹

മധുരമദീന മുനവ്വറയിൽ വാഴും മലർ നബിയേ ﷺ സ്വല്ലല്ലാഹ്...
മഹിതമനോഹിതമാം  മലർവാടിയിൽ വാഴും നൂറുല്ലാഹ് ﷺ
മശ്രിഖിലും മഗ്രിബിലും മദ്ഹുകൾ അനവധിയേറിയ സ്വഫിയുല്ലാഹ് ﷺ
മഹിയഖിലം മഹിമകളുടെ മധുര മആദിനുകൾ പണിതൊരു മുല്ല ﷺl] ×2

[ഹാദി റസൂലുല്ലാഹ് ﷺ
ഖാതിം നബിയുല്ലാഹ് ﷺ
ഖാലിഖിൻ അനുഗ്രഹമേ നൂറുല്ലാഹ് ﷺl] ×2 

نحن فداك
نرجو رضاك
نرغب دوما رحمتك

[മധുര.......... നൂറുല്ലാഹ്ﷺl 

[മാനമിൽ അമ്പിളി മങ്ങിടുമാ പ്രഭ ﷺ പൊന്നുദയം ചെയ്താൽ നബിയേ ﷺ
മാനവകോടികളുടെ മദ്ഹുകളും മാഞ്ഞിടുമാ പ്രഭയിൽ നിധിയേ ﷺl] ×2 

[മാദിഹുകൾ മദ്ഹോതി തളർന്നതും തങ്ങളെ ﷺ പൊലിമ തന്നാ മതിയേ ﷺ
മാമലകൾ മരതകമായണയാം എന്ന് മൊഴിഞ്ഞതും അതിമികവേ...]×2

نحن فداك 
نرجو رضاك 
نرغب فيك
نحند منك

[മധുര....... നൂറുല്ലാഹ് ﷺl 

[ആശിഖിന്നാശ്രയമാം തിരു ﷺ ഭൂമിയിൽ ഒന്നണയാൻ വിളിക്കൂ നബിയേ ﷺ
ആശകളേറി നിറഞ്ഞൊരു ഖൽബിലെ വേദന തീർക്കാനാ നിധിയേ ﷺl] ×2 

[ആദം ലോകരിലുള്ളൊരു തണലും തങ്ങളെ ﷺ കനിവ് തന്നാ മതിയേ ﷺ
ആതിര ചന്ദ്രികയായ് തിളങ്ങുന്നൊരു തങ്കമലർ കൊടി സയ്യിദരേ ﷺl] ×2 

نحن فداك 
نرجو رضاك 
نرغب فيك
نحمد منك

[മധുര........ നൂറുല്ലാഹ് ﷺl]×2
/ *മദീനയുടെ👑വാനമ്പാടി*