കാദങ്ങൾ ദൂരേ നിലാവേ






🌹 *കാദങ്ങൾ ദൂരേ നിലാവേ*🌹

രചന: ജാഫർ സഅദി ഇരിക്കൂർ

(കാദങ്ങൾ ദൂരേ നിലാവേﷺ എന്റെ ആശകൾ ഏറുന്നു പൂവേﷺ..2)

ദുഃഖത്തിൻ പേമാരിയിൽ ഞാൻ ത്യാഹാﷺമദ്ഹ് മഷിയാക്കി കൊതിയാൽ സത്യത്തിൻ കേതാരമേ യാ... ഖൈറൽ അമ്പിയാﷺ

വന്നൊന്നു പുണരാൻ...

[ കാദങ്ങൾ ദൂരേ ]

കാലങ്ങൾ കാത്തുള്ള നാഗം അന്ന് ഹിറയിൽ അനുരാഗ ത്യാഗം പുണ്യ റസൂലിന്റെﷺതോഴൻ സിദ്ധീഖുൽ (റ)അക്ബറിൻ പ്രേമം (ആറ്റൽ നബിക്കായ്ﷺ തണൽ തീർത്തിടുന്നു ആ സ്നേഹ കാലം ഇവർക്കാശവന്നു)2

പ്രണയം വ്യഥ മായ്ച്ചിടുന്നു മലരെﷺഅണഞ്ഞീടുമെന്ന്.

[ കാദങ്ങൾ ദൂരേ ]

മഴ ചോരുമാ ഈന്ത കുടിലിൽ നിന്നും പിറ കൊണ്ടു അഴകിൻﷺ മൊഴികൾ പഴി നീക്കിടും ചിന്താ സരണി എല്ലാം ത്യാഹാﷺപറഞ്ഞുള്ള വഴികൾ ( ആ തിരുﷺ കാരുണ്യം കണ്ട മദീന ആ

പ്രിയ വേർപ്പാടിൽ തേങ്ങീ മദീനാ... )2

ആലം വിളിച്ചല്ലമീനാ ആശ്വാസാ മങ്ങാ ന ബീനാﷺ..

[ കാദങ്ങൾ ദൂരേ ]

ആഖിർ സമാനിന്റെ ഇരുളിൽ ആശ്രയമങ്ങാ റസൂലെﷺവിളക്കായ് ആരിലും കനിവേകിയുള്ള ദൂതർ ﷺവന്നില്ലെൻ ഖൽബിൽ തണലായ് റഹ്മത്തുൽലിൽ ആലമീനാﷺ

അമീനാ യാ റാഹത്തൽ ആശിഖീനാﷺഉൻളുർനാ

ഖുത്ബിഅയ്ദീനാ വ സിദ്നാﷺഇഷ്ഖൻലിഹാദീ മുബീനാﷺ..

[ കാദങ്ങൾ ദൂരേ ]