ഗരീബ് നവാസ് (Lyrics) Garib Nawas
രചന: മുഹമ്മദ് സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി*
കുണ്ടൂരിലേ സ്നേഹ ലോകം പറഞ്ഞെങ്കിൽ
ശൗഖിൻ നിറകുടമാ മദീഹേ ഫവാസ് .....
കണ്ടോരെല്ലാം ബിണ്ടിടുന്നു പുകൾ ചൊങ്കിൽ തെന്നിന്ത്യയിലെ പൊൻ ഗരീബ് നവാസ്....
മലബാറിൽ അസ്റാറും നബവീ കടൽ നീന്തിയ മുഹബ്ബത്തിൻ അഹ്‌ലിൻ
മദീന മഫാസ് ....
മദ്ഹിൽ ഹരം പൂണ്ട്
മലരിൻ പുകൾ കൊണ്ട് മനമേ തലോടുന്ന മദനീ ദർവാസ്.... മനമേ തലോടുന്ന മദനീ ദർവാസ്.....
ആശിഖുറസൂലിന്റെ സ്വാദി ഖുൽ വുസ്വൂലെന്റെ ആശയാൽ
ബൊളിന്തിടുമീ ബൈത്തിൻ തേട്ടം....
ആശിഖായ് നടത്തെന്നെ
സ്വാദിഖായ് മടക്കെന്നെ
ആശ്രിതനിൽ നൽകിടണേ മുത്തിൻ നോട്ടം
(കുണ്ടൂരിലേ സ്നേഹ)
അബ്ദുൽ ഖാദിറായി മാത്രമാണ് ജീവിതം ....
അഹമദ് യാസുറൂറിലായി നിത്യമാപദം .... (2)
അശ്റഫുൽ ഹൽഖിന്റെ മദ്ഹിന്റെ ജാലകം .... (2)
അഹ്സനുൽ ഹുൽഖിന്റെ
ഇത്തിബാഇലാ പദം .... (2)
കുണ്ടൂരിലൊന്ന് ചെന്ന് വേദന ചൊന്നെങ്കിൽ ബേജാറാകല്ലാ എന്ന് പറഞ്ഞ് ....
കുന്നോളം സ്നേഹമേ വാരി ചൊരിഞ്ഞു തന്ന്
കണ്ണീരല്ലാം തുടച്ച് പിരിഞ്ഞ് .... (2)
ഇന്നും ഹയാത്തിലുണ്ടാരംഭ പൂവായ മുത്ത്നബിയുടെ തിരുഹള്റത്ത് ....
പൊന്നേ മമാത്തിൻ മുന്നാ സ്നേഹ ലോകത്തേക്കെന്നേയും ചേർക്കാനാണെൻ ഹാജത്ത് .....എന്നേയും ചേർക്കാനാണെൻ ഹാജത്ത്....
(കുണ്ടൂരിലെ സ്നേഹ)
മഹ്മൂദു നബിയാരെ പുണർന്നു മാനസം ....
മശ്ഹൂറാണ് ശൈഖുനാ ന്റെ ജീവിതം രസം .... (2)
മനതാരകങ്ങളിൽ പാകി നൂറെ മുജസ്സം .... (2)
മദ്ഹ് പറഞ്ഞ് പാടി അങ്ങനെ അന്ത്യശ്വാസം .... (2)
പുന്നാര പൂവിനെ കാണാൻ നുണഞ്ഞെങ്കിൽ
കുണ്ടൂരിൽ പോയി നീറി പറ ....
പുണ്യമദീനത്തേക്കോടാൻ നുണഞെങ്കിൽ
കുണ്ടൂരുസ്താ തോടൊന്നു പറ ....
പാവം ഞാൻ പാടിയ പാട്ടിന്നു പകരമായ്
പാവന പൂമുഖമേ കാണിച്ചു താ ....
പാരാകെയും നടന്ന് പാടീ പറഞ്ഞിടാൻ തിരുനൂറിൻ റിളയോടെ തൗഫീഖ് താ ....തിരുനൂറിൻ റിളയോടെ തൗഫീഖ് താ ....
Post a Comment