ഖൽബ് തിരി | Qalb Thiri | Sufi Song Lyrics | Razi Chulliyode |

 


ഖൽബ് തിരി | Qalb Thiri | Sufi Song Lyrics | Razi Chulliyode | Team Ishal Mahabba


 

qalb thiri


സഫർ... റൂഹിൻ്റെ സഫർ...
ഉൽപ്പത്തി തൊട്ട് അനന്തമായി തുടരുന്ന ആ സഫറിൻ്റെ -
വഴിയോരത്തെ ദുനിയാ വെന്ന മായകൾ നിറഞ്ഞ -
മരച്ചുവട്ടിൽ വെച്ച് -
 ഗുരു ശിഷ്യനെ കാണുന്നു.
വൈതരണികളിലേക്ക് വഴിതിരിഞ്ഞ് നടക്കുന്ന
ശിഷ്യനോട് - ഗുരു :
അയ്യുഹൽ വലദ്...

ഇതാണ് നമ്മുടെ വഴി മോനെ മുള്ളാകെ കാണും
ചവിട്ടിയാൽ അരഞ്ഞ് മൃദൂ മലർപാത
നിയാ തിരിഞ്ഞ പാത കൊള്ളാമെ കാണാനെ
മുള്ളാണെ കൊണ്ടാലെ... ആ... ആ....ആ

വഴി മറന്നോ ദിശ തിരിഞ്ഞോ
വഴി മറന്നോ പഥികനെ
ഒന്ന് ഖൽബ് തിരീ...
ഒന്ന് ഖൽബ് തിരീ...
ഒന്ന് ഖൽബ് തിരീ... പഹയാ 
പിന്തുടർന്ന ഋതുമതി അവൾ പടുവൃദ്ധ...(2)
നിൻ്റെ യാത്രകൾ പോവേണ്ടത്
നിന്നെ പടച്ചോന് നേരെയാ...


കലിമ ചൊല്ലി കതകടച്ചാൽ
വാതില് തുറക്കാം മോനെ
വാതില് തുറക്കാം...
പുതിയ ലോകം പദവിയേറ്റം കാത്തിരിപ്പുണ്ടേ
കുഞ്ഞേ... കാത്തിരിപ്പുണ്ടേ...(2)
കൊണ്ട് പോവാൻ ഒന്നുമില്ലെ
കണ്ടില്ലാ നിൻ ഭാണ്ഡത്തിൽ...
ചുണ്ട് പൊളി തസ്ബീഹ് വിണ്ട്
ചെന്ന് നിറയട്ടെ ഭാരത്തിൽ...
അതിന് ഖൽബ് തിരീ ഒന്ന് ഖൽബ് തിരീ
എത്ര കാണും മരീചിക
അരുതേ തിരിയല്ലാ... ആ