മധു മതി തിരു ഗുരു നബിയായ് | Madhu Mathi Thiru Guru Nabiyay | Group Song Lyrics | Shaheer Chennara

 


മധു മതി തിരു ഗുരു നബിയായ് | Madhu Mathi Thiru Guru Nabiyay | Group Song Lyrics | Shaheer Chennara


മധു മതി തിരു ഗുരു നബിയായ് ഹാഷിം റസൂലുല്ലാഹ്
 മനുതലമിൽ സ്‌മൃതി നിറയും ഹാദി സിറാജുള്ളാഹ്..
മധു പൊഴിയും മമത മലർ മഹിയേശലായ്
ഹിതമണിയും മൊഴി തൻ മാരുതൻ വീശലായ്
പുകളാൽ പതി അഴകതിലുരയും താഹിർ അബുൽ ഖാസിം ...
പിറവി തൻ അജബിൻ തേനിശൽ പാടലായ്...

 കൊതി കത്തും ബസറതൻ മുത്തും സിറാജുമേ
ചൊങ്കിൽ വിളങ്കി തിളങ്കിയാ ദിക്കുകൾ ചൂടിടലായ് ....
വഹ്ദത്തിന്നസറതുമാൽ .
 ഖുദ്റത്തിന്നസലതുമായ്
മതിനബി ഗുരുവരെ ഉദയമിൽ
ഒളി തിങ്ങും
ബത്ഹ ഫർഹിന്നിശൽ
ചാർത്തുന്നെ പൊരുളായ്‌..


 കിസ്റാതൻ കസ്റിന്നധിപതി ജലസും
കുർസുമേ അതീ ഖൗഫാൽ വിറയതും കൊണ്ടെ
തിങ്ങുമാ മാഇനാൾ പദവിയദോണ്ട
സാവയുംവറ്റി വരണ്ടതും അസ്റാ....
 സ്നേഹത്തിന് പോരിശ പാരിലായ് എങ്ങും പടർന്നാനെ.. 
സൗഹാർദ്ധ പുലരികൾ പുരിയുമേ കൊണ്ട് പുണർന്നാനെ..
ചിന്താലേ ..മനം പൂണ്ടാനെ..അഹദത്തിന് നേശമതിൽ..
മദിക്കും കുഫ്‌റിൻ ബിംബമേ കുല്ലുമെ തരിശായ്...
ചതിയും കൊള്ളയും പേറുന്ന കാലമിൻ തടയായ്...
കൊടും തമസ്സതിരിടും
മിടും ജാഹിലിയ്യാ തടം
അടലമിൽ കെടുത്തിടാൻ ഇറയവൻ അരുൾപ്പടി
തിരു ഗുരു നബി മലർ മഹമൂദയകൊളിവായ് ...

അഴകിൽ ഒളിമികവാലെ ഗുരു നബി ബദറിന് താജുമേ ചൂടലായ് അത്ഹറിന് അസ്‌ലായ മലർ മണം
ജഗമിന് പരിമള മേകിയേ.. അളിമുകൾ കുബ്റാലെ തിരു പുകൾ അശ്ഹദിൻ പൊരുൾ കാട്ടിയേ ചിന്താത്മ വഴികളിൽ നമ്മെ ചെങ്കോടെ കരം കൂട്ടും പൊന്നാ.ചൊന്നാനെ ഇറയോൻ നേശം പാശം മുളവാൻ ചിന്തുന്നെ തൗഹീദ് അസ്‌ലായ് മുന്തുന്നെ ഇസ്‌ലാം അശകായ് പൊങ്കുന്നേ മഹബൂബിഷലും തിശയിൽ ഖൊഷിയായ് ... അരുമയിൽ ഓതിടെയ് പെരുമയിൽ ചേർത്തിടേയ് ഒരുമയിൽ കൂടുവാൻ ഇരുജഗം നേടുവാൻ ...

 ഹാമിം തങ്ക റസൂൽ നമ്മിൽ കല്പിതൊക്കെ പിടിക്കണം
ആദരം സുഖ ലോക സ്വർഗം എന്നാൽ നമ്മിൽ സമർപ്പിതം..

കണ്ടില്ലേ മാമല നാടുമേ കേറി മേഞ്ഞു തുള്ളിയ പ്രളയമെ..
വേണ്ടവരും പ്രിയ മൊത്തവരും അതിൽ പെട്ടു പോയുള്ളൊരു സങ്കിടമേ..
പണ്ടവന് വിണ്ടത് കൊള്ളാതെ നമ്മൾ നടന്ന് മതിച്ചതിന് ശിക്ഷയുമേ കൊണ്ടപ്പോൾ നാം എല്ലാം നമ്മളായ് മാറുവാൻ പറ്റുമോ എന്നോർക്കാൻ പരീക്ഷണമായ് വേണം ഇതിനൊരു മാറ്റം അഴകതിലേറ്റം ഒരുമയിലൂറ്റം പോണം ഹസദും ഫസാദും ബിനയും നമ്മിൽ നിന്നോണം സ്നേഹ ദൂദരെ സാര മൊഴികളെ ചേർത്തു ഒന്നാലെ പാരിൽ ഓതിടാം സന്തോഷ സന്താപ സല്ലാപമിൽ പോലും ചിന്താലേ മനം മൊന്നാലെ കൈ കോർക്കാം
സായൂജ്യം സംശുദ്ധ പാതയിൽ
സന്മാർഗ സൗഹാർദ്ദ സാഫല്യം ഗുരു വഴിയേ അനുഗമിക്കാം..

 (2) انت سيدي سندي....انت لا تردني مددي

Madhu Mathi