മടവൂര് വാഴുന്നോരെ | Madavoor Vazhunnore | Song With Lyrics | About Cm Valiyullahi | Nizar Quthubi | Shihab Areekode | Abu Safwan
മടവൂര് വാഴുന്നോരേ... മദദേകിടൂ ഗുരുവോരേ....
അടയാത്ത സാന്ത്വന ദാറേ....
അരുൾ വേഗം മോചനം നൂറേ...(2)
കൊടു പാപികൾക്കത്താണി... ഉടയോൻ വിധിച്ചാസ്ഥാനി...
അടിയാർകളിൽ റഹ്മാനീ... അവരാണ് എൻ മടവൂരീ...(2)
മടവൂരാൽ മത്വലൂബ് മടക്കുകില്ലാ...
മടവൂരാൽ ഒടുങ്ങാത്ത കുടുക്കുമില്ലാ...(2)
യാ ശൈഖ് മടവൂരീ... യാസിർറൽ അസ്റാരീ...
യാ ശാഹീദീ സനദി... യാ മുൻജിദീ...
തടയില്ലാ റബ്ബവർ കൊണ്ട്... തേടപ്പെടുന്നത് എന്തും...
മധുവോരെ പേരതു മാത്രം...
മതിയാകും എന്തിനുമെന്നും...(2)
മടവൂരെ അറിയാത്ത മഹ്ലൂഖില്ലാ...
മടവൂരെ വണങ്ങാത്ത വലിയ്യുമില്ലാ...(2)
യാ ശൈഖ് മടവൂരീ... യാ സിർറൽ അസ്റാരീ...
യാ ശാഹിദീ സനദീ യാ മുൻജിദീ...
ഉടമസ്ഥരാം നൂറുള്ളാ... ഉമ്മിയ്യരാം നബിയുള്ള...
മുത്തോരെതാണെ വള്ളാഹ്...
മടവൂരരാം വലിയുള്ളാഹ്...(2)
മടവൂരിൻ റഹ്മത്ത് മുറിയുകില്ല...
മടവൂരാൽ തുറക്കാത്ത അറയുമില്ലാ...(2)
യാ ശൈഖ് മടവൂരീ... യാസിർറൽ അസ്റാരീ...
യാ ശാഹിദീ സനദീ... യാ മുൻജിദീ...
മടവൂര് ഒറ്റ കലാമ്... മദിയായി ഒക്കെ തമാമ്...
മദ്ഹോർ കലാം മദ്ആമ് മാപ്പുണ്ട് മുത്ത് റഹീമ്...(2)
മടവൂരാൽ അടിയർക്ക് പൊറുത്തിടള്ളാ....
മടവൂരിൽ സദാ സദാ റിളാ മിനള്ളാ...(2)
യാ ശൈഖ് മടവൂരീ... യാ സിർറൽ അസ്റാരീ...
യാ ശാഹിദീ സനദീ യാ മുൻജിദീ...
Post a Comment